കുണ്ടംകുഴി സ്‌കൂളില്‍ 20 ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്‌കൂള്‍ അടച്ചിടും

കുണ്ടംകുഴി: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ഇരുപത് കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആയതിനു പശ്ചാതലത്തിലാണ് സ്‌കൂളിലെ അഞ്ച് ബാച്ചിലെ കുട്ടികള്‍ക്ക് പരിശോധന നടത്തിയത്. ഇതിലാണ് കൂടുതല്‍ പേര്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. പരിശോധന ഫലം വന്നതോടെ സ്‌കൂള്‍ താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് എം. ധന്യ, മെഡിക്കല്‍ ഓഫീസര്‍ […]

കുണ്ടംകുഴി: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ഇരുപത് കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആയതിനു പശ്ചാതലത്തിലാണ് സ്‌കൂളിലെ അഞ്ച് ബാച്ചിലെ കുട്ടികള്‍ക്ക് പരിശോധന നടത്തിയത്. ഇതിലാണ് കൂടുതല്‍ പേര്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. പരിശോധന ഫലം വന്നതോടെ സ്‌കൂള്‍ താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് എം. ധന്യ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപി, പി.ടി.എ പ്രസിഡണ്ട് സുരേഷ് പായം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it