എഴുത്തുകാരി സുഗതകുമാരിക്ക് കോവിഡ്; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതേസമയം നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് അറിയിച്ചു. ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസത്തെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു അവര്‍. അവിടെ നിന്നുമാണ് വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തിലേയ്ക്ക് മാറ്റുകയുമായിരുന്നു. നോണ്‍ […]

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതേസമയം നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് അറിയിച്ചു.

ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസത്തെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു അവര്‍. അവിടെ നിന്നുമാണ് വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തിലേയ്ക്ക് മാറ്റുകയുമായിരുന്നു.

നോണ്‍ ഇന്‍വേറ്റീവ് വെന്റിലേഷന്റെ (ട്യൂബ് ഇടാതെയുള്ള വെന്റിലേഷന്‍) സഹായത്തോടെയാണ് ചികിത്സ നല്‍കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന രണ്ടാഴ്ച ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശത്തില്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നോതാവ് വിഎം സുധീരനും തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Related Articles
Next Story
Share it