പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ല. എങ്കിലും അദ്ദേഹത്തെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ചെന്നിത്തല നിരീക്ഷണത്തില്‍ പോയിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനും ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരടക്കമുള്ള കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കള്‍ ഈയടുത്ത ദിവസങ്ങളില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ല. എങ്കിലും അദ്ദേഹത്തെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ചെന്നിത്തല നിരീക്ഷണത്തില്‍ പോയിരുന്നു.

പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനും ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരടക്കമുള്ള കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കള്‍ ഈയടുത്ത ദിവസങ്ങളില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

Related Articles
Next Story
Share it