മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചുമകനും കോവിഡ്; ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും; മകള്‍ വീണയും മരുമകന്‍ മുഹമ്മദ് റിയാസും കോവിഡ് ചികിത്സയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് വിവരം. നിലവില്‍ കണ്ണൂരിലെ വീട്ടിലുള്ള മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുട്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. മകള്‍ വീണയ്ക്കും മരുമകന്‍ മുഹമ്മദ് റിയാസിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി ഒരുമാസം മുമ്പ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണയും മരുമകന്‍ റിയാസും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പിപിഇ കിറ്റ് ധരിച്ചെത്തിയാണ് വീണ വോട്ട് […]

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് വിവരം. നിലവില്‍ കണ്ണൂരിലെ വീട്ടിലുള്ള മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുട്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. മകള്‍ വീണയ്ക്കും മരുമകന്‍ മുഹമ്മദ് റിയാസിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രി ഒരുമാസം മുമ്പ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണയും മരുമകന്‍ റിയാസും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പിപിഇ കിറ്റ് ധരിച്ചെത്തിയാണ് വീണ വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it