സംസ്ഥാനത്ത് 5722 പേ​ർ​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; അ​തി​തീ​വ്ര വ്യാ​പനം കുറയുന്നതായി സൂചന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാഴാഴ്ച്ച 5722 പേ​ർ​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.54 ആ​ണ്. കോ​വി​ഡി​ന്‍റെ അ​തി​തീ​വ്ര വ്യാ​പനം കുറയുന്നതായി ഇത് സൂചിപ്പിക്കുന്നു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനെയാണ് ജി​ല്ല തി​രി​ച്ചുള്ള പോ​സി​റ്റീ​വ് കേ​സു​ക​ൾ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ […]

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാഴാഴ്ച്ച 5722 പേ​ർ​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.54 ആ​ണ്. കോ​വി​ഡി​ന്‍റെ അ​തി​തീ​വ്ര വ്യാ​പനം കുറയുന്നതായി ഇത് സൂചിപ്പിക്കുന്നു.
മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനെയാണ് ജി​ല്ല തി​രി​ച്ചുള്ള
പോ​സി​റ്റീ​വ് കേ​സു​ക​ൾ.
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,017 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.
4904 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 643 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 117 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.
ഇ​ന്ന് 26 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1969 ആ​യി. നി​ല​വി​ൽ 68,229 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​ന്ന് 6860 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 4,75,320 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.
58 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. എ​റ​ണാ​കു​ളം 12, ക​ണ്ണൂ​ര്‍ 10, തൃ​ശൂ​ര്‍ 8, കോ​ഴി​ക്കോ​ട് 6, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട 5 വീ​തം, കൊ​ല്ലം, പാ​ല​ക്കാ​ട്, കാ​സ​ര്‍​കോട് 3 വീ​തം, മ​ല​പ്പു​റം 2, വ​യ​നാ​ട് 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

Related Articles
Next Story
Share it