മൂന്ന് ആസ്പത്രികളില്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ നടത്തി

കാസര്‍കോട്: കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ ഇന്ന് ജില്ലയിലെ മൂന്ന് ആസ്പത്രികളില്‍ നടത്തി. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്‌സിനേഷന്റെ എല്ലാ നടപടികളും ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, ചിറ്റാരിക്കാല്‍ കുടുംബാരോഗ്യകേന്ദ്രം, കാസര്‍കോട് കിംസ് ആസ്പത്രി എന്നിവിടങ്ങളിലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഡ്രൈ റണ്‍ സംഘടിപ്പിച്ചത്. കാസര്‍കോട് കിംസ് ആസ്പത്രിയില്‍ ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം, ഡോ. ജനാര്‍ദ്ദന നായക്, ഡോ. നാരായണ നായക്, ഡോ. […]

കാസര്‍കോട്: കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ ഇന്ന് ജില്ലയിലെ മൂന്ന് ആസ്പത്രികളില്‍ നടത്തി. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്‌സിനേഷന്റെ എല്ലാ നടപടികളും ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, ചിറ്റാരിക്കാല്‍ കുടുംബാരോഗ്യകേന്ദ്രം, കാസര്‍കോട് കിംസ് ആസ്പത്രി എന്നിവിടങ്ങളിലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഡ്രൈ റണ്‍ സംഘടിപ്പിച്ചത്. കാസര്‍കോട് കിംസ് ആസ്പത്രിയില്‍ ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം, ഡോ. ജനാര്‍ദ്ദന നായക്, ഡോ. നാരായണ നായക്, ഡോ. ഉഷ മേനോന്‍, ഡോ. പ്രസാദ് മേനോന്‍, ഡോ. മാത്യു വളപ്പറമ്പില്‍, ഡോ. നിര്‍മ്മല്‍, കിംസ് ആസ്പത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രഞ്ജു ആലപ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it