കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദക്ഷിണകന്നഡ ജില്ലയില്‍ പ്രവേശിക്കുന്നതിന് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുന്നു, നിയന്ത്രണത്തിനെതിരായ ഹരജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദക്ഷിണകന്നഡ ജില്ലയില്‍ പ്രവേശിക്കുന്നതിന് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കോവിഡ് ആര്.ടി.പി.സി. ആര് പരിശോധനാറിപ്പോര്‍ട്ട് നാളെ മുതല്‍ നിര്‍ബന്ധമാക്കുമെന്നാണ് ദക്ഷിണകന്നഡ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാമചന്ദ്ര ബയാറി അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തലപ്പാടി, നെട്ടണിഗെ, മുഡ്നൂരു, മോണാല, സാറഡുക്ക, ജാല്‍സൂര്‍ എന്നീ റോഡുകളിലൂടെ മാത്രമാണ് നിലവില്‍ […]

കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദക്ഷിണകന്നഡ ജില്ലയില്‍ പ്രവേശിക്കുന്നതിന് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കോവിഡ് ആര്.ടി.പി.സി. ആര് പരിശോധനാറിപ്പോര്‍ട്ട് നാളെ മുതല്‍ നിര്‍ബന്ധമാക്കുമെന്നാണ് ദക്ഷിണകന്നഡ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാമചന്ദ്ര ബയാറി അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തലപ്പാടി, നെട്ടണിഗെ, മുഡ്നൂരു, മോണാല, സാറഡുക്ക, ജാല്‍സൂര്‍ എന്നീ റോഡുകളിലൂടെ മാത്രമാണ് നിലവില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ദക്ഷിണകന്നഡ ജില്ലയിലേക്ക് പ്രവേശനമുള്ളത്. തിങ്കളാഴ്ച ഈ റോഡുകളില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന ആരംഭിക്കുകയും മറ്റുറോഡുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ കേരളത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ നിയന്ത്രണത്തില്‍ ഇളവ് നല്കി. രണ്ട് ദിവസം മുന്നറിയിപ്പ് നല്‍കിയാണ് കേരളത്തിലെ യാത്രക്കാരെ കടത്തിവിട്ടത്. യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിന് സാവകാശം നല്‍കാനാണ് ഇളവ് നല്‍കിയതെന്നാണ് ദക്ഷിണകന്നഡ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. നാളെ മുതല്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമേ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. ഇന്ന് പരിശോധനക്ക് സാമ്പിള്‍ നല്കുന്നവര് നാളെ അതിന്റെ തെളിവ് ഹാജരാക്കിയാല്‍ മതിയാകും. അതേ സമയം തുടര്‍ ദിവസങ്ങളില്‍ ആര്.ടി.പി.സി.ആര് നടത്തി കോവിഡ് നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് തന്നെ ഹാജരാക്കണം. ഒറ്റതവണ യാത്ര ചെയ്യുന്നവര്‍ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. ദിവസവും യാത്ര ചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും മംഗളൂരുവില്‍ എവിടേക്കാണ് സഞ്ചരിക്കുന്നതെന്ന രേഖയും കയ്യില്‍ കരുതണം. ആംബുലന്‍സില്‍ രോഗികളുമായി പോകുന്നതിന് അതിര്‍ത്തിയിലെ പരിശോധനയില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആസ്പത്രിലെത്തിയ ഉടന്‍ രോഗിയെയും കൂടെ വന്നവരെയുമടക്കം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ബസിലും ട്രെയിനിലും വരുന്നവരുടെ കയ്യില്‍ കോവിഡ് പരിശോധനാ റിപ്പോര്‍ട്ടുണ്ടോയെന്ന് കണ്ടക്ടര്‍മാരും ടി.ടി.ഇമാരും ഉറപ്പുവരുത്തണം. ബസിലും റെയില്‍വെ സ്റ്റേഷനിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുമുണ്ടാകും. അതിനിടെ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ കെ.പി.സി.സി സെക്രട്ടറി ബി. സുബ്ബയ്യറൈ നല്കിയ ഹരജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം തുടരുകയാണ്. എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയുടെ തൊഴിലാളിസംഘടനയായ ബി.എം.എസും സമരരംഗത്താണ്.