രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; 44 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപ്തി കുറഞ്ഞു തുടങ്ങിയത് ആശ്വാസം പകരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.86 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഏതാനും ദിവസം മുമ്പ് പ്രതിദിന കേസ് 4 ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്നിരുന്നു. പല സംസ്ഥാനങ്ങളും നടപ്പിലാക്കിയ ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളുടെ ഫലമായാണ് കുതിച്ചുയര്‍ന്ന് വന്ന കോവിഡ് കേസിനെ നിയന്ത്രിച്ചുകൊണ്ടുവരാനായത്. 3,660 പേരാണ് ഇന്നലെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. […]

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപ്തി കുറഞ്ഞു തുടങ്ങിയത് ആശ്വാസം പകരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.86 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഏതാനും ദിവസം മുമ്പ് പ്രതിദിന കേസ് 4 ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്നിരുന്നു. പല സംസ്ഥാനങ്ങളും നടപ്പിലാക്കിയ ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളുടെ ഫലമായാണ് കുതിച്ചുയര്‍ന്ന് വന്ന കോവിഡ് കേസിനെ നിയന്ത്രിച്ചുകൊണ്ടുവരാനായത്. 3,660 പേരാണ് ഇന്നലെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 3.18 ലക്ഷമായി. നിലവില്‍ 23.4 ലക്ഷം പേരാണ് ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.59 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 90.34 ശതമാനമാണ് രോഗമുക്തി നിരക്ക്. 20.57 കോടി ജനങ്ങള്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്.

Related Articles
Next Story
Share it