കോവിഡ് ചതിച്ചു; മാവേലിക്കരയില്‍ വരനില്ലാതെ വിവാഹം; വരന്റെ സഹോദരി താലി ചാര്‍ത്തി, ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് വീഡിയോ കോളിലൂടെ ആശംസ നേര്‍ന്ന് യുവാവ്

മാവേലിക്കര: കോവിഡ് ചതിച്ചതോടെ മാവേലിക്കരയില്‍ വരനില്ലാതെ വിവാഹം. നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ വരന്റെ സഹോദരി വധുവിന് താലി ചാര്‍ത്തി. എല്ലാം ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് വീഡിയോ കോളിലൂടെ കണ്ട് യുവാവ് വധുവിന് ആശംസ നേര്‍ന്നു. കട്ടച്ചിറ കൊച്ചുവീട്ടില്‍ വടക്കതില്‍ തങ്കമണി-സുദര്‍ശനന്‍ ദമ്പതികളുടെ മകള്‍ സൗമ്യ, ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ രാധാമണി-സുധാകരന്‍ ദമ്പതികളുടെ മകന്‍ സുജിത്ത് എന്നിവര്‍ തമ്മിലുള്ള വിവാഹമാണ് വരന്റെ സാന്നിധ്യമില്ലാതെ നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുകയായിരുന്നു. […]

മാവേലിക്കര: കോവിഡ് ചതിച്ചതോടെ മാവേലിക്കരയില്‍ വരനില്ലാതെ വിവാഹം. നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ വരന്റെ സഹോദരി വധുവിന് താലി ചാര്‍ത്തി. എല്ലാം ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് വീഡിയോ കോളിലൂടെ കണ്ട് യുവാവ് വധുവിന് ആശംസ നേര്‍ന്നു. കട്ടച്ചിറ കൊച്ചുവീട്ടില്‍ വടക്കതില്‍ തങ്കമണി-സുദര്‍ശനന്‍ ദമ്പതികളുടെ മകള്‍ സൗമ്യ, ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ രാധാമണി-സുധാകരന്‍ ദമ്പതികളുടെ മകന്‍ സുജിത്ത് എന്നിവര്‍ തമ്മിലുള്ള വിവാഹമാണ് വരന്റെ സാന്നിധ്യമില്ലാതെ നടന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുകയായിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ബന്ധുക്കള്‍ വിവാഹ തീയതി മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വരന്റെ അകന്ന ബന്ധത്തിലുള്ള സഹാദരിയാണ് വധുവിന് ഹാരം ചാര്‍ത്തിയത്.

മുട്ടക്കുളം ക്ഷേത്രത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. വിവാഹ ശേഷം മാവേലിക്കരയിലെ ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് വീഡിയോ കോള്‍ വഴി വധുവിന് വരന്‍ മംഗളാശംസ നേര്‍ന്നു. സുജിത്തിന്റെ കുടുംബവും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.

Related Articles
Next Story
Share it