കാഞ്ഞങ്ങാട്: ചിന്നമ്മക്ക് കോവിഡ് ബാധിച്ചു. അതും നൂറ്റി മൂന്നാം വയസില്‍. ദിവസങ്ങള്‍ക്കകം തന്നെ രോഗമുക്തിയും നേടി. സംഭവം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആഹ്ലാദത്തോടൊപ്പം ആത്മവിശ്വാസവുമുണ്ടാക്കി. കോവിഡ് ബാധിച്ച ചിന്നമ്മയെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ വീട്ടുകാരുടെ സഹായത്തോടെ ധൈര്യം കാട്ടിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആനി തോമസ് നാട്ടുകാരുടെ മുഴുവന്‍ കയ്യടിയും നേടി.
പനത്തടി കൊളപ്പുറത്തെ മുതുകാട്ടില്‍ വീട്ടില്‍ ചിന്നമ്മ ക്കാണ് 103-ാമത്തെ വയസില്‍ കോവിഡ് ബാധിച്ചത്. മകനുള്‍പ്പെടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗം ബാധിച്ചതോടെ ചിന്നമ്മയെയും പരിശോധിക്കുകയായിരുന്നു. മെയ് അഞ്ചിനാണ് മകന് ജോണിന് രോഗം സ്ഥിരീകരിച്ചത്.
ഏഴിന് ചിന്നമ്മക്കും രോഗം സ്ഥിരീകരിച്ചു. ഈ പ്രായത്തില്‍ സി.എഫ്.എല്‍.ടി.സി കളിലോ ആസ്പത്രികളിലോ പ്രവേശിപ്പിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ജെ. എച്ച്.ഐ. ആനി തോമസ് ധൈര്യം കാട്ടിയത്. മെഡിക്കല്‍ ഓഫീസറോട് കാര്യം സൂചിപ്പിച്ചപ്പോള്‍ ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍ വീട്ടില്‍ത്തന്നെ ചികിത്സിക്കാമെന്നും എല്ലാ സഹായവും ചെയ്യാമെന്നും ഉറപ്പ് നല്‍കിയതോടെയാണ് വീട്ടില്‍ തന്നെ ചികിത്സിച്ചത്. ചിന്നമ്മക്ക് ഭക്ഷണം കഴിക്കാനുള്ള പ്രയാസം കാരണം ഒരു തവണ പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ കൊണ്ടുപോയി ഡ്രിപ്പ് നല്‍കിയിരുന്നു. ഇതോടെ ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്ക് വീണ്ടും പോയി. ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി ചിന്നമ്മയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആവുകയായിരുന്നു. കോവിഡ് തുടങ്ങിയ കാലം തൊട്ട് ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് ആനി തോമസ് പറഞ്ഞു. വീട്ടുകാരുടെ സഹകരണവും വലിയ ഗുണം ചെയ്തതായി അവര്‍ പറഞ്ഞു. മാലക്കല്ല് സ്വദേശിനിയായ ആനി പാണത്തൂര്‍ പി.എച്ച്.സിയിലെ ജെ.എച്ച്.ഐയാണ്.