ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധിച്ച തൃശൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് വീണ്ടും കോവിഡ്

തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധിച്ച തൃശൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് രോഗബാധയുണ്ടായതായി പരിശോധനയില്‍ സ്ഥിരീകരിച്ചത്. ദല്‍ഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. ഇവര്‍ക്ക് ഇതുവരെയും രോഗലക്ഷണങ്ങളൊന്നുമില്ല. വാക്സീന്‍ എടുത്തിട്ടില്ല. ആരോഗ്യനിലയില്‍ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് തൃശൂര്‍ ഡിഎംഒ ഡോ. കെ.ജെ.റീന അറിയിച്ചു.

Related Articles
Next Story
Share it