സൗദിയില്‍ കോവിഡ് ബാധിച്ച് വ്യാഴാഴ്ച 5 പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് വ്യാഴാഴ്ച അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6480 ആയി. പുതുതായി 356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 308 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,76,377 ആയി. ഇതില്‍ 3,67,323 പേരാണ് രോഗമുക്തി നേടിയത്. 2574 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 473 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന […]

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് വ്യാഴാഴ്ച അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6480 ആയി. പുതുതായി 356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 308 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,76,377 ആയി. ഇതില്‍ 3,67,323 പേരാണ് രോഗമുക്തി നേടിയത്.

2574 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 473 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് നിരക്കുകള്‍ അറിയാം:

റിയാദ്-180, കിഴക്കന്‍ പ്രവിശ്യ-80, മക്ക-37, അല്‍ഖസീം-13, വടക്കന്‍ അതിര്‍ത്തി മേഖല-9, അസീര്‍-8, അല്‍ജൗഫ്-8, മദീന-6, ഹാഇല്‍-4, തബൂക്ക്-3, അല്‍ബാഹ-3, നജ്റാന്‍-3, ജീസാന്‍-2

Related Articles
Next Story
Share it