ഉഡുപ്പി ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുന്നു; മാക്‌സും സാമൂഹിക അകലവും നിര്‍ബന്ധം; ജില്ലാ ഭരണകൂടം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കുന്താപുരം: കോവിഡ് മൂന്നാംതരംഗം അവസാനിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പിന്‍വലിച്ച നിയന്ത്രണങ്ങള്‍ നാലാംതരംഗം മുന്‍നിര്‍ത്തി ഉഡുപ്പി ജില്ലയില്‍ പുനസ്ഥാപിക്കുന്നു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കുമെന്നും ഇത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കുര്‍മ റാവു പറഞ്ഞു. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. നഗരത്തിലെ താലൂക്ക് പഞ്ചായത്ത് ഓഫീസിന് സമീപം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പിന്‍വലിച്ച കോവിഡ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയത്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് […]

കുന്താപുരം: കോവിഡ് മൂന്നാംതരംഗം അവസാനിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പിന്‍വലിച്ച നിയന്ത്രണങ്ങള്‍ നാലാംതരംഗം മുന്‍നിര്‍ത്തി ഉഡുപ്പി ജില്ലയില്‍ പുനസ്ഥാപിക്കുന്നു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കുമെന്നും ഇത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കുര്‍മ റാവു പറഞ്ഞു. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. നഗരത്തിലെ താലൂക്ക് പഞ്ചായത്ത് ഓഫീസിന് സമീപം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പിന്‍വലിച്ച കോവിഡ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയത്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് പ്രാദേശിക ഭരണകൂടം ഉറപ്പാക്കും. പൗരന്മാര്‍ ഇത് സ്വമേധയാ പാലിക്കണം. ഉഡുപ്പി ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ വന്‍ വിജയമാണ്. നൂറു ശതമാനം ആളുകള്‍ ആദ്യ ഡോസ് എടുത്തിട്ടുണ്ട്. 98.5% പേര്‍ രണ്ടാമത്തെ ഡോസ് എടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കും കൊവിഡ് വാക്സിനേഷന്‍ എടുക്കണം. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് വാക്സിന്‍ അത്യന്താപേക്ഷിതമാണ്.
കോവിഡ് ലക്ഷണങ്ങളുള്ളവര്‍ സ്വയം പരിശോധിച്ച് ഐസൊലേഷന്‍, മരുന്നുകള്‍ തുടങ്ങി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പരിശോധനയ്ക്ക് വിധേയമാകുന്നത് തുടക്കത്തില്‍ തന്നെ അനുയോജ്യമായ ചികിത്സ ലഭ്യമാക്കാന്‍ സഹായകമാകുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it