കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഉടന്‍; നാല് വാക്‌സിനുകള്‍ കൂടി ഈ വര്‍ഷമവസാനത്തോടെ വികസിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
കൊച്ചി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഉടനെ എത്തുമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍. നാല് വാക്‌സിനുകള്‍ കൂടി ഈ വര്‍ഷമവസാനത്തോടെ വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തോടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കനാവുന്ന വാക്സിന്‍ ലഭ്യമാകും. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കാനാവും. കൊച്ചിയില്‍ ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയയത്. കുട്ടികള്‍ക്കായുള്ള വാക്സിന്‍ തന്നെ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള മരുന്നായി മാറ്റാനുള്ള ശ്രമങ്ങളും നടക്കുകയാണെന്നും […]

കൊച്ചി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഉടനെ എത്തുമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍. നാല് വാക്‌സിനുകള്‍ കൂടി ഈ വര്‍ഷമവസാനത്തോടെ വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തോടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കനാവുന്ന വാക്സിന്‍ ലഭ്യമാകും. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കാനാവും. കൊച്ചിയില്‍ ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയയത്.
കുട്ടികള്‍ക്കായുള്ള വാക്സിന്‍ തന്നെ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള മരുന്നായി മാറ്റാനുള്ള ശ്രമങ്ങളും നടക്കുകയാണെന്നും അദേഹം വ്യക്തമാക്കി. കൊഡാജെനിക്സ് കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിവാക് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയായതായും ഒക്സ്ഫഡ് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഉത്പാദനം ഏപ്രില്‍ മുതല്‍ പ്രതിമാസം 20 കോടി ഡോസ് ആയി വര്‍ധിപ്പിക്കുമെന്നും പി വി നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു.