കോവിഡ് വാക്‌സിന്റെ ജി.എസ്.ടി എടുത്തുകളയാനൊരുങ്ങി സര്‍ക്കാര്‍; വാക്‌സിന്‍ വില നേരിയ തോതില്‍ കുറഞ്ഞേക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ ജിഎസ്ടി എടുത്തുകളയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്‌സിന്റെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. നിലവില്‍ അഞ്ച് ശതമാനമാണ് വാക്‌സിന്റെ ജിഎസ്ടി. അടുത്ത ജി എസ് ടി കൗണ്‍സിലില്‍ തീരുമാനം ഉണ്ടായേക്കും. തീരുമാനം നടപ്പിലായാല്‍ നേരിയ തോതില്‍ വാക്‌സിന് വില കുറയും. കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ എല്ലാ ജനങ്ങളിലും എത്തിക്കാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. നേരത്തെ അമിത വില ഈടാക്കുന്നതിനെ കുറിച്ച് വ്യാപക പരാതി […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ ജിഎസ്ടി എടുത്തുകളയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്‌സിന്റെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. നിലവില്‍ അഞ്ച് ശതമാനമാണ് വാക്‌സിന്റെ ജിഎസ്ടി. അടുത്ത ജി എസ് ടി കൗണ്‍സിലില്‍ തീരുമാനം ഉണ്ടായേക്കും. തീരുമാനം നടപ്പിലായാല്‍ നേരിയ തോതില്‍ വാക്‌സിന് വില കുറയും.

കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ എല്ലാ ജനങ്ങളിലും എത്തിക്കാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. നേരത്തെ അമിത വില ഈടാക്കുന്നതിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ഇതില്‍ വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Related Articles
Next Story
Share it