ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ 250 രൂപയ്ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കും

കാസര്‍കോട്: മാര്‍ച്ച് ഒമ്പത് മുതല്‍ ജില്ലയില്‍ കോവിഡ് -19 വാക്‌സിനേഷന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് കൂടി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.വി രാംദാസ് അറിയിച്ചു. ജില്ലയില്‍ 43 സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും കെഎഎച്ച് ചെറുവത്തൂര്‍, ഇകെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി കാസര്‍കോട്, കിംസ് ഹോസ്പിറ്റല്‍ കാസര്‍കോട്, സണ്‍റൈസ് കാഞ്ഞങ്ങാട് എന്നീ നാല് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലുമായി 47 കേന്ദ്രങ്ങളിലാണ് 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 45 വയസ്സിനും 59 വയസ്സിനുമിടയിലുള്ള […]

കാസര്‍കോട്: മാര്‍ച്ച് ഒമ്പത് മുതല്‍ ജില്ലയില്‍ കോവിഡ് -19 വാക്‌സിനേഷന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് കൂടി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.വി രാംദാസ് അറിയിച്ചു. ജില്ലയില്‍ 43 സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും കെഎഎച്ച് ചെറുവത്തൂര്‍, ഇകെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി കാസര്‍കോട്, കിംസ് ഹോസ്പിറ്റല്‍ കാസര്‍കോട്, സണ്‍റൈസ് കാഞ്ഞങ്ങാട് എന്നീ നാല് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലുമായി 47 കേന്ദ്രങ്ങളിലാണ് 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 45 വയസ്സിനും 59 വയസ്സിനുമിടയിലുള്ള ഗുരുതര രോഗബാധിതര്‍ എന്നിവര്‍ക്ക് കോവിഡ് -19 വാക്‌സിനേഷന്‍ നല്‍കുന്നത്.

ആശ വര്‍ക്കര്‍മാര്‍ മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 50% പേര്‍ക്കും ആരോഗ്യ സേതു, കോവിന്‍ ആപ് മുഖേന ഓണ്‍ലൈനിലായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 50% പേര്‍ക്കുമാണ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍ ലഭിക്കാനായി സ്ഥാപനങ്ങളെ ബന്ധപ്പെടുകയോ ആരോഗ്യ സേതു, കോവിന്‍ ആപ്പ് മുഖേന രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം.

സ്വകാര്യ സ്ഥാപനങ്ങളില്‍ വാക്‌സിനേഷന് വേണ്ടി 250 രൂപ ഈടാക്കുന്നതാണ്. ജില്ലയില്‍ ഇത് വരെയായി ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് -19 മുന്നണിപ്പോരാളികള്‍, 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള ഗുരുതര രോഗ ബാധിതര്‍ എന്നിവരുള്‍പ്പെടെയുള്ള 37037 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി ഡി.എം.ം (ആരോഗ്യം) അറിയിച്ചു.

Related Articles
Next Story
Share it