തമിഴ്‌നാട്ടിലും രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉത്തരവിറക്കി. മെയ് 10 മുതല്‍ 24 വരെയായിരിക്കും ലോക്ക്ഡൗണ്‍. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്ക് തുടങ്ങുന്ന ലോക്ക്ഡൗണ്‍ മെയ് 24ന് നാല് മണി വരെ നീളും. ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്ന് സ്റ്റാലിന്‍ അറിയിച്ചു. വിവിധ ജില്ലാ കലക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റേയും മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടേയും അഭിപ്രായം പരിഗണിച്ചാണ് ലോക്ഡൗണ്‍ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച […]

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉത്തരവിറക്കി. മെയ് 10 മുതല്‍ 24 വരെയായിരിക്കും ലോക്ക്ഡൗണ്‍. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്ക് തുടങ്ങുന്ന ലോക്ക്ഡൗണ്‍ മെയ് 24ന് നാല് മണി വരെ നീളും.
ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്ന് സ്റ്റാലിന്‍ അറിയിച്ചു. വിവിധ ജില്ലാ കലക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റേയും മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടേയും അഭിപ്രായം പരിഗണിച്ചാണ് ലോക്ഡൗണ്‍ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച 26,465 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 197 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണം കുറയാതിരുന്നതോടെയാണ് ലോക്ക്ഡൗണിലേക്ക് തമിഴ്‌നാടും നീങ്ങിയത്.
നേരത്തെ കേരളം, കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ 16 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.