കണ്ടെയിന്‍മെന്റ് സോണുകളിലെ പള്ളികള്‍ അടച്ചിടണം, പള്ളിക്കകത്ത് 2 മീറ്റര്‍ അകലം പാലിക്കണം, പ്രാര്‍ത്ഥനയ്ക്ക് മാത്രം പള്ളി ഉപയോഗിക്കണം; റമദാനില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. റമദാനില്‍ വിശ്വാസികള്‍ വ്യാപകമായി പള്ളിയിലെത്താനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണുകളിലെ പള്ളികള്‍ അടച്ചിടാനാണ് നിര്‍ദേശം. ജനങ്ങളെ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. വലിയ സമ്മേളനങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല. പള്ളികള്‍ക്കകത്ത് ആളുകള്‍ രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ഈ അകലം നിര്‍ബന്ധമാക്കാനായി തറയില്‍ പ്രത്യേക അടയാളങ്ങള്‍ വരയ്ക്കണം. തിരക്ക് ഒഴിവാക്കാന്‍ പള്ളിയ്ക്കകത്തേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കും. പള്ളിയിലേക്ക് പ്രവേശിപ്പിക്കുന്നതിന് […]

ബംഗളൂരു: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. റമദാനില്‍ വിശ്വാസികള്‍ വ്യാപകമായി പള്ളിയിലെത്താനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണുകളിലെ പള്ളികള്‍ അടച്ചിടാനാണ് നിര്‍ദേശം.

ജനങ്ങളെ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. വലിയ സമ്മേളനങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല. പള്ളികള്‍ക്കകത്ത് ആളുകള്‍ രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ഈ അകലം നിര്‍ബന്ധമാക്കാനായി തറയില്‍ പ്രത്യേക അടയാളങ്ങള്‍ വരയ്ക്കണം. തിരക്ക് ഒഴിവാക്കാന്‍ പള്ളിയ്ക്കകത്തേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കും.

പള്ളിയിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം. തെര്‍മല്‍ സ്‌കാനിംഗ് നടത്തി മാത്രമേ ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

പ്രാര്‍ത്ഥനയ്ക്ക് വേണ്ടി മാത്രമേ പള്ളികളില്‍ എത്താന്‍ പാടുള്ളു. നിസ്‌കരിക്കുന്ന സമയത്ത് മാനദണ്ഡങ്ങള്‍ പാലിക്കുകയും പ്രാര്‍ത്ഥനയ്ക്ക് ആവശ്യമായ സാധനങ്ങള്‍ കൊണ്ടുവരികയും ചെയ്യണം. പ്രദേശത്ത് ശുചീകരണം നടത്തണം. അറുപത് വയസിന് മുകളിലുള്ളവരും ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള കുട്ടികളും പള്ളികളില്‍ പ്രവേശിക്കരുത് എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Related Articles
Next Story
Share it