യു.എ.ഇ അടക്കം നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി

ദമാം: യു.എ.ഇ അടക്കം നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. യു.എ.ഇയെ കൂടാതെ വിയറ്റ്‌നാം, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നത്തിന്റെ ഭാഗമായാണ് നടപടി. ഈ രാജ്യങ്ങളില്‍ ജനിതക മാറ്റം വന്ന പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയതിനാലാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂലൈ നാലിന് രാത്രി 11 മണി മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് സ്വദേശികള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ യാത്ര ചെയ്യാനും പാടില്ല. ഈ […]

ദമാം: യു.എ.ഇ അടക്കം നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. യു.എ.ഇയെ കൂടാതെ വിയറ്റ്‌നാം, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നത്തിന്റെ ഭാഗമായാണ് നടപടി.

ഈ രാജ്യങ്ങളില്‍ ജനിതക മാറ്റം വന്ന പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയതിനാലാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂലൈ നാലിന് രാത്രി 11 മണി മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് സ്വദേശികള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ യാത്ര ചെയ്യാനും പാടില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും പൂര്‍ണമായും നിര്‍ത്തിവെക്കും.

പുതിയ തീരുമാനം വന്നതോടെ സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 13 ആയി. ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് ഒരു വര്‍ഷമായി യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മലയാളികളടക്കമുള്ളവര്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യ വഴിയാണ് മടങ്ങി വരുന്നത്. നിലവില്‍ നൂറുകണക്കിന് ആളുകളാണ് ഇവിടങ്ങളില്‍ കഴിയുന്നത്. പുതിയ തീരുമാനത്തോടെ വീണ്ടും വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ ശേഷമേ മടങ്ങി വരവ് സാധ്യമാകൂ,

Related Articles
Next Story
Share it