താന്‍ ഇന്ത്യയിലെത്തിയാല്‍ മാത്രമേ രാജ്യത്തെ കോവിഡ് അവസാനിക്കുകയുള്ളൂവെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ

ന്യൂഡെല്‍ഹി: താന്‍ ഇന്ത്യയിലെത്തിയാല്‍ മാത്രമേ രാജ്യത്തെ കോവിഡ് രണ്ടാം തരംഗം അവസാനിക്കുകയുള്ളൂവെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിലാണ് നിത്യാനന്ദ ഇക്കാര്യം പറയുന്നത്. നേരത്തെ രാജ്യത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് തന്റെ രാജ്യമായ കൈലാസത്തേക്കുള്ള പ്രവേശനം വിലക്കിയെന്ന് ഉത്തരവിറക്കി ശ്രദ്ധ നേടിയിരുന്നു നിത്യാനന്ദ. ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് നിത്യാനന്ദ. ഇന്റര്‍പോള്‍ തിരയുന്ന നിത്യാനന്ദ ഇക്വഡോറിനടുത്ത് ഒരു ദ്വീപ് വിലക്ക് വാങ്ങി രാജ്യത്തെ അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് കഴിയുകയാണ്. ദ്വീപില്‍ […]

ന്യൂഡെല്‍ഹി: താന്‍ ഇന്ത്യയിലെത്തിയാല്‍ മാത്രമേ രാജ്യത്തെ കോവിഡ് രണ്ടാം തരംഗം അവസാനിക്കുകയുള്ളൂവെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിലാണ് നിത്യാനന്ദ ഇക്കാര്യം പറയുന്നത്. നേരത്തെ രാജ്യത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് തന്റെ രാജ്യമായ കൈലാസത്തേക്കുള്ള പ്രവേശനം വിലക്കിയെന്ന് ഉത്തരവിറക്കി ശ്രദ്ധ നേടിയിരുന്നു നിത്യാനന്ദ.

ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് നിത്യാനന്ദ. ഇന്റര്‍പോള്‍ തിരയുന്ന നിത്യാനന്ദ ഇക്വഡോറിനടുത്ത് ഒരു ദ്വീപ് വിലക്ക് വാങ്ങി രാജ്യത്തെ അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് കഴിയുകയാണ്. ദ്വീപില്‍ കൈലാസമെന്ന പേരില്‍ രാജ്യം സ്ഥാപിച്ചുവെന്ന് അവകാശപ്പെട്ട് നിത്യാനന്ദ നേരത്തെ രംഗത്തെത്തിയിരുന്നു. സ്വന്തമായി റിസര്‍വ് ബാങ്കും കറന്‍സിയുമുള്ള രാജ്യമാണ് കൈലാസമെന്നും നിത്യാനന്ദ പറയുന്നു.

Related Articles
Next Story
Share it