ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി

മസ്‌കത്ത്: ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് വിലക്ക് നീട്ടാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. ഇനിയൊരു അറിയിപ്പ് അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് കമ്മിറ്റി അറിയിച്ചു. ഇന്ത്യക്ക് പുറമെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രസീല്‍, യു കെ, ഈജിപ്ത്, സുഡാന്‍, ലബനാന്‍, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, ഫിലിപ്പൈന്‍സ് തുടങ്ങി 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും തുടരും. അതേസമയം, തായ്ലന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന […]

മസ്‌കത്ത്: ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് വിലക്ക് നീട്ടാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. ഇനിയൊരു അറിയിപ്പ് അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് കമ്മിറ്റി അറിയിച്ചു.

ഇന്ത്യക്ക് പുറമെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രസീല്‍, യു കെ, ഈജിപ്ത്, സുഡാന്‍, ലബനാന്‍, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, ഫിലിപ്പൈന്‍സ് തുടങ്ങി 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും തുടരും. അതേസമയം, തായ്ലന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

ജൂണ്‍ അഞ്ച് ഉച്ചക്ക് രണ്ട് മുതല്‍ പുതിയ പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വരും. ഒന്നര മാസത്തോളമായി തുടരുന്ന വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന പ്രതീക്ഷയിലിരിക്കെയാണ് പ്രവേശന വിലക്ക് വീണ്ടും നീട്ടിയത്. നാട്ടില്‍ നിന്ന് തിരിച്ചെത്താനിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. തിരിച്ചുവരവ് മുടങ്ങുമോ എന്ന ഭയത്താല്‍ നാട്ടില്‍ പോകാനും ആളുകള്‍ക്ക് ഭയമുണ്ട്.

Related Articles
Next Story
Share it