കോവിഡ് വ്യാപനം; ഒമാന്‍ വീണ്ടും രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തി

മസ്‌കത്ത്: ഒമാനില്‍ വീണ്ടും രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരും. ശനിയാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ നാല് മണി വരെയാണ് യാത്രാവിലക്ക്. ഇനിയൊരു തീരുമാനമുണ്ടാകുന്നത് വരെ യാത്രാ വിലക്ക് പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഈ സമയത്ത് വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടയും. എല്ലാ വാണിജ്യ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടണം. ഹോം […]

മസ്‌കത്ത്: ഒമാനില്‍ വീണ്ടും രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരും. ശനിയാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ നാല് മണി വരെയാണ് യാത്രാവിലക്ക്. ഇനിയൊരു തീരുമാനമുണ്ടാകുന്നത് വരെ യാത്രാ വിലക്ക് പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

ഈ സമയത്ത് വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടയും. എല്ലാ വാണിജ്യ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടണം. ഹോം ഡെലിവറിക്ക് വിലക്കില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം മുന്‍കാല വിലക്കുകളില്‍ ഇളവുണ്ടായിരുന്ന വിഭാഗങ്ങളെയും യാത്രാവിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ മേഖല കനത്ത സമ്മര്‍ദത്തിലാണെന്ന് സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.

Related Articles
Next Story
Share it