ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ ശ്രദ്ധിക്കുക; കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നിബന്ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ക്ക് പുതിയ നിബന്ധനകളേര്‍പ്പെടുത്തി വിമാനക്കമ്പനികള്‍. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കം. വിമാന യാത്രികര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണമെന്ന് വിവിധ എയര്‍ലൈനുകള്‍ അറിയിച്ചു. ഏപ്രില്‍ 22 മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന ഫലമായിരുന്നു വേണ്ടിയിരുന്നത്. പരിശോധനക്കായി സാമ്പിള്‍ എടുത്തത് മുതലുള്ള 48 മണിക്കൂറാണ് കണക്കാക്കുന്നത് (ഫലം വന്ന ശേഷമുള്ള 48 മണിക്കൂറല്ല). ടെസ്റ്റ് […]

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ക്ക് പുതിയ നിബന്ധനകളേര്‍പ്പെടുത്തി വിമാനക്കമ്പനികള്‍. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കം. വിമാന യാത്രികര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണമെന്ന് വിവിധ എയര്‍ലൈനുകള്‍ അറിയിച്ചു.

ഏപ്രില്‍ 22 മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന ഫലമായിരുന്നു വേണ്ടിയിരുന്നത്. പരിശോധനക്കായി സാമ്പിള്‍ എടുത്തത് മുതലുള്ള 48 മണിക്കൂറാണ് കണക്കാക്കുന്നത് (ഫലം വന്ന ശേഷമുള്ള 48 മണിക്കൂറല്ല).

ടെസ്റ്റ് ചെയ്ത സമയം റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒറിജിനല്‍ റിപ്പോര്‍ട്ടിലേക്ക് ലിങ്കുള്ള ക്യൂ ആര്‍ കോഡ് റിപ്പോര്‍ട്ടിലുണ്ടായിരിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഫ്‌ളൈ ദുബൈ അധികൃതര്‍ അറിയിച്ചു. പരിശോധന ഫലം ഇംഗ്ലീഷിലോ അറബിയിലോ രേഖപ്പെടുത്തിയിരിക്കണം.

Related Articles
Next Story
Share it