ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസ് കുവൈത്ത് അനിശ്ചിതകാലത്തേക്ക് വിലക്കി; 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബഹ്‌റൈന്‍

മനാമ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള വാണിജ്യ സര്‍വീസ് കുവൈത്ത് ശനിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് സര്‍വീസില്ല. ഇപ്പോള്‍ ഇത് നീട്ടുകയായിരുന്നു. മറ്റ് രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ് ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് വരാം. നിലവില്‍ ബഹ്‌റൈനിലേക്കും ഖത്തറിലേക്കുമാണ് ഇന്ത്യയില്‍ നിന്ന് യാത്രയുള്ളത്. യുഎഇയും ഒമാനും ശനിയാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ […]

മനാമ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള വാണിജ്യ സര്‍വീസ് കുവൈത്ത് ശനിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് സര്‍വീസില്ല. ഇപ്പോള്‍ ഇത് നീട്ടുകയായിരുന്നു.

മറ്റ് രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ് ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് വരാം. നിലവില്‍ ബഹ്‌റൈനിലേക്കും ഖത്തറിലേക്കുമാണ് ഇന്ത്യയില്‍ നിന്ന് യാത്രയുള്ളത്. യുഎഇയും ഒമാനും ശനിയാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.

അതിനിടെ ഇന്ത്യയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ കോവിഡ് നെഗറ്റിവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഏപ്രില്‍ 27ന് തീരുമാനം പ്രാബല്യത്തില്‍ വരും.

റീഡ് ചെയ്യാന്‍ പറ്റുന്ന ക്യൂ.ആര്‍ കോഡുള്ള സര്‍ട്ടിഫക്കറ്റാണ് വേണ്ടത്. നിലവില്‍ യാത്രക്കാര്‍ ബഹ്‌റൈനില്‍ എത്തുമ്പോള്‍ പി.സി.ആര്‍ ടെസ്റ്റ് ഉണ്ട്. ഇറങ്ങുമ്പോള്‍ ആദ്യ ടെസ്റ്റും അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും 10ാം ദിവസം മൂന്നാം ടെസ്റ്റും നടത്തണം. 36 ദീനാറാണ് ഇതിന് ഫീസ് ഈടാക്കുന്നത്. ഇതിനുപുറമെയാണ് അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് ഫെബ്രുവരി 22 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്നവര്‍ക്കും നെഗറ്റിവ് പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it