കോവിഡ്-19 പരിശോധന ജില്ലയില്‍ 4 ലക്ഷം കവിഞ്ഞു

കാഞ്ഞങ്ങാട്: ജില്ലയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിര്‍ബന്ധമായും കോവിഡ്-19 ടെസ്റ്റിന് വിധേയരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്രവ പരിശോധന നടത്തി വരുന്നുണ്ട്. കോവിഡ്-19 കേസുകള്‍ കൂടിയ അവസാന ആഴ്ച 15643 പേരുടെ സ്രവ പരിശോധന നടത്തിയിട്ടുണ്ട്. ജില്ലയില്‍ നാളിതുവരെയായി 402521 പേരെ കോവിഡ്-19 പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതില്‍ 167955 ആര്‍ടിപിസി ആറും 231475 ആന്റിജന്‍ ടെസ്റ്റും 940 […]

കാഞ്ഞങ്ങാട്: ജില്ലയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിര്‍ബന്ധമായും കോവിഡ്-19 ടെസ്റ്റിന് വിധേയരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്രവ പരിശോധന നടത്തി വരുന്നുണ്ട്. കോവിഡ്-19 കേസുകള്‍ കൂടിയ അവസാന ആഴ്ച 15643 പേരുടെ സ്രവ പരിശോധന നടത്തിയിട്ടുണ്ട്. ജില്ലയില്‍ നാളിതുവരെയായി 402521 പേരെ കോവിഡ്-19 പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതില്‍ 167955 ആര്‍ടിപിസി ആറും 231475 ആന്റിജന്‍ ടെസ്റ്റും 940 അന്റിബോഡി ടെസ്റ്റും 2151 ട്രൂനാറ്റ് ടെസ്റ്റുമാണ് നടത്തിയത് .
കോവിഡ്-19 വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. മൂക്കും വായും മറയുന്ന വിധത്തില്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കേണ്ടതാണ്. ആളുകള്‍ തമ്മില്‍ 2 മീറ്റര്‍ ശാരീരിക അകലം പാലിക്കേണ്ടതാണ്. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യേണ്ടതാണ്. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുകയും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. മതിയായ കാരണങ്ങളില്ലെങ്കില്‍ ആസ്പത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഇ-സഞ്ജീവനി സേവനം പരമാവധി ഉപയോഗിക്കേണ്ടതാണ്.

Related Articles
Next Story
Share it