ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി

അബൂദബി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും അറിയിച്ചു. എന്നാല്‍ യാത്രാവിലക്ക് അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രണ്ടാമത്തെ രാജ്യമായിരുന്നു യുഎഇ. ഒമാന് പിന്നാലെ ആയിരുന്നു യുഎഇയുടെ യാത്ര […]

അബൂദബി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും അറിയിച്ചു.

എന്നാല്‍ യാത്രാവിലക്ക് അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രണ്ടാമത്തെ രാജ്യമായിരുന്നു യുഎഇ. ഒമാന് പിന്നാലെ ആയിരുന്നു യുഎഇയുടെ യാത്ര വിലക്ക്. യുഎഇയില്‍ എത്തുന്നതിന് മുമ്പ് 14 ദിവസത്തെ കാലയളവില്‍ ഇന്ത്യയിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും നിയമം ബാധകമാണ്.

Related Articles
Next Story
Share it