കാസര്‍കോട്: ജില്ലയിൽ 137 പേര് കൂടി കോവിഡ് 19 പോസിറ്റീവായി.
വീടുകളിൽ 8177പേരും സ്ഥാപനങ്ങളില്‍ 457പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 8634പേരാണ്. പുതിയതായി 545പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1698സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആര് 1275ആന്റിജന്‍ 417 ട്രൂനാറ്റ് 5 615പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 543പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 119പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു.
സംസ്ഥാനത്ത് 7167 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.