പുതിയ വകഭേദം കണ്ടെത്തി; സിംഗപ്പൂരില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
ന്യൂഡെല്‍ഹി: സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സിംഗപ്പൂരില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കെജരിവാളിന്റെ ആവശ്യം. കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന ഈ കോവിഡ് വകഭേദം ഇന്ത്യയില്‍ മൂന്നാം തരംഗം ഉണ്ടാക്കാനിടയുണ്ടെന്നും അതിനാല്‍ തന്നെ സിംഗപ്പൂരില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ കേന്ദ്രം അടിയന്തര ഇടപെടല്‍ നടത്തണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കും വാക്സിന് നല്‍കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സിംഗപ്പൂരില്‍ കോവിഡിന്റെ […]

ന്യൂഡെല്‍ഹി: സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സിംഗപ്പൂരില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കെജരിവാളിന്റെ ആവശ്യം. കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന ഈ കോവിഡ് വകഭേദം ഇന്ത്യയില്‍ മൂന്നാം തരംഗം ഉണ്ടാക്കാനിടയുണ്ടെന്നും അതിനാല്‍ തന്നെ സിംഗപ്പൂരില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ കേന്ദ്രം അടിയന്തര ഇടപെടല്‍ നടത്തണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു.
കുട്ടികള്‍ക്കും വാക്സിന് നല്‍കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സിംഗപ്പൂരില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സിംഗപ്പൂരില്‍ സ്കൂളുകള്‍ അടച്ചു. ബുധനാഴ്ച മുതല്‍ ഓണ്ഡലൈന് ആയാണ് ക്ലാസുകള്‍. കുട്ടികളെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് സിംഗപ്പൂര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
രാജ്യം കോവിഡിന്റെ മൂന്നാം തരംഗ ഭീഷണിയിലാണെന്നും മൂന്നാം ഘട്ടത്തില്‍ വൈറസ് വളരെ പെട്ടെന്ന് തന്നെ കുട്ടികളെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.