അബൂദബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ്; പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

അബൂദബി: പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അബൂദബിയില്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ പാസ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഗ്രീന്‍ പാസ് സംവിധാനം ലഭ്യമാകുന്ന അല്‍ ഹൊസന്‍ ആപ്ലിക്കേഷനില്‍ സാങ്കേതിക തകരാര്‍ നേരിടുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ആപ്ലിക്കേഷന്‍ സേവനം പുനരാരംഭിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. അല്‍ ഹൊസന്‍ ആപ്പ് വ്യാഴാഴ്ച ഏറെനേരം പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച മുതല്‍ താല്‍ക്കാലികമായി സേവനം നിര്‍ത്തിവെച്ചത്. ഗ്രീന്‍ പാസ് നിയമം പ്രാബല്യത്തിലായതിനെ തുടര്‍ന്ന് അബൂദബിയിലെ ഉപയോക്താക്കള്‍ വ്യാപകമായി നേരിട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഈ സംവിധാനം നിര്‍ത്തിവെക്കുന്നതെന്ന് അബുദാബി എമര്‍ജന്‍സി […]

അബൂദബി: പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അബൂദബിയില്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ പാസ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഗ്രീന്‍ പാസ് സംവിധാനം ലഭ്യമാകുന്ന അല്‍ ഹൊസന്‍ ആപ്ലിക്കേഷനില്‍ സാങ്കേതിക തകരാര്‍ നേരിടുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ആപ്ലിക്കേഷന്‍ സേവനം പുനരാരംഭിക്കുന്നതുവരെ തല്‍സ്ഥിതി തുടരും.

അല്‍ ഹൊസന്‍ ആപ്പ് വ്യാഴാഴ്ച ഏറെനേരം പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച മുതല്‍ താല്‍ക്കാലികമായി സേവനം നിര്‍ത്തിവെച്ചത്. ഗ്രീന്‍ പാസ് നിയമം പ്രാബല്യത്തിലായതിനെ തുടര്‍ന്ന് അബൂദബിയിലെ ഉപയോക്താക്കള്‍ വ്യാപകമായി നേരിട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഈ സംവിധാനം നിര്‍ത്തിവെക്കുന്നതെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റിയും അറിയിച്ചു.

അബൂദബിയിലെ മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിമ്മുകള്‍, ബാറുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പെടെ മിക്ക പൊതു സ്ഥലങ്ങളിലും പ്രവേശിക്കാന്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണമെന്ന നിയമം ഈ മാസം 15നാണ് പ്രാബല്യത്തില്‍ വന്നത്. വാക്സിനേഷന്‍ എടുത്തിട്ടുണ്ടെന്നും അടുത്തിടെ പി.സി.ആര്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും ഗ്രീന്‍ പാസിലൂടെ ബോധ്യപ്പെടുത്താനാവും. ദുബൈ ഉള്‍പ്പെടെുള്ള വടക്കന്‍ എമിറേറ്റുകളില്‍ നിന്നുള്ളവര്‍ അബൂദബി എമിറേറ്റിലേക്ക് വരുന്നതിന് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ പോലീസ് ഉദ്യോഗസ്ഥരെയും അല്‍ ഹൊസന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് കാണിക്കണം.

Related Articles
Next Story
Share it