രാജ്യത്ത് കുട്ടികള്‍ക്ക് വാക്സിന് അനുമതി; രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവാക്സിന് നല്‍കും
ന്യൂഡെല്‍ഹി: രാജ്യത്ത് 18 വയസിന് താഴെയുള്ളവര്‍ക്ക് കോവിഡ് വാക്സിന് വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ഭാരത് ബയോടെകിന്റെ കോവാക്സിന് കുട്ടികള്‍ക്ക് നല്‍കാനുള്ള ശിപാര്‍ശ വിദഗ്ധ സമിതി (എസ്.ഇ.സി) ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) നല്കി. രണ്ട് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്സിന് നല്‍കാനാണ് അനുമതി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കോവാക്സിന്റെ രണ്ടും മുന്നും ഘട്ട പരീക്ഷണങ്ങള്‍ സെപ്തംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഈ മാസം ആദ്യം ഡിസിജിഐക്ക് കൈമാറിയിരുന്നു. അംഗീകൃത […]

ന്യൂഡെല്‍ഹി: രാജ്യത്ത് 18 വയസിന് താഴെയുള്ളവര്‍ക്ക് കോവിഡ് വാക്സിന് വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ഭാരത് ബയോടെകിന്റെ കോവാക്സിന് കുട്ടികള്‍ക്ക് നല്‍കാനുള്ള ശിപാര്‍ശ വിദഗ്ധ സമിതി (എസ്.ഇ.സി) ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) നല്കി. രണ്ട് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്സിന് നല്‍കാനാണ് അനുമതി.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കോവാക്സിന്റെ രണ്ടും മുന്നും ഘട്ട പരീക്ഷണങ്ങള്‍ സെപ്തംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഈ മാസം ആദ്യം ഡിസിജിഐക്ക് കൈമാറിയിരുന്നു. അംഗീകൃത ക്ലിനിക്കല്‍ ട്രയല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള പഠനം സ്ഥാപനം തുടരണം, പ്രിസ്ക്രൈബ്ഡ് ഇന്‍ഫോര്‍മേഷന്‍/ പാക്കേജ് ഇന്‍സെര്‍ട്ട് (പിഐ), പ്രൊഡക്ട് കാരക്ടറിസ്റ്റിക് സമ്മറി, ഫാക്ട്ഷീറ്റ് എന്നിവ അപ്ഡേറ്റ് ചെയ്യണം. സേഫ്ടി ഡേറ്റ തുടങ്ങിയ വ്യവസ്ഥകള്‍ കമ്പനി പാലിക്കണം.
വാക്സിന് സ്വീകരിക്കുന്നവരില്‍ ആദ്യ രണ്ട് മാസം പതിനഞ്ചു ദിവസം കൂടുമ്പോഴും തുടര്‍ന്ന് മാസം തോറും നിരീക്ഷണം ആവശ്യമാണ്. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബാധകമായ എല്ലാ മറ്റ് മാനദണ്ഡങ്ങളും പാലിക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്ക് നല്കുന്നപോലെ 0.5 മില്ലി ഡോസ് ആണ് കുട്ടികള്‍ക്കും നല്‍കുക. കുട്ടികള്‍ക്ക് നല്കുമ്പോള് ഡോസിന്റെ കൃത്യത കര്‍ശനമായി പാലിക്കണം. രണ്ട് വയസ്സുള്ള കുട്ടിക്ക് നിര്‍ദിഷ്ട അളവില്‍ കൂടുതല്‍ ഡോസ് നല്‍കുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.