ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്നത്. അടിയന്തിര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയിലാണ് കോവാക്‌സിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംഗീകാരം ലഭിച്ചതോടെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ വിദേശ യാത്രകള്‍ക്ക് നേരിട്ടിരുന്ന തടസ്സം ഒഴിവാകും. കഴിഞ്ഞ ഏപ്രിലില്‍ ഭാരത് ബയോടെക് അംഗീകാരത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് അംഗീകാരം ലഭിച്ചത്. വാക്‌സിന്‍ പരീക്ഷണത്തിന്റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങള്‍ ലോകാരോഗ്യ സംഘടന പരിശോധിച്ചിരുന്നു. നേരത്തെ തന്നെ […]

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്നത്. അടിയന്തിര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയിലാണ് കോവാക്‌സിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അംഗീകാരം ലഭിച്ചതോടെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ വിദേശ യാത്രകള്‍ക്ക് നേരിട്ടിരുന്ന തടസ്സം ഒഴിവാകും. കഴിഞ്ഞ ഏപ്രിലില്‍ ഭാരത് ബയോടെക് അംഗീകാരത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് അംഗീകാരം ലഭിച്ചത്. വാക്‌സിന്‍ പരീക്ഷണത്തിന്റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങള്‍ ലോകാരോഗ്യ സംഘടന പരിശോധിച്ചിരുന്നു. നേരത്തെ തന്നെ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും പല കാരണങ്ങളാല്‍ അനുമതി നീണ്ടുപോയത് വാക്‌സിന്‍ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനായ കോവാക്‌സിന് 2021 ജനുവരിയിലാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാന കഴിഞ്ഞ ദിവസം കോവാക്‌സിന് അംഗീകാരം നല്‍കിയിരുന്നു. ഓസ്‌ട്രേലിയ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കോവാക്‌സിന്‍ അംഗീകരിച്ചതിനു പിന്നാലെയാണ് തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയും കോവാക്‌സിന്‍ അംഗീകരിച്ചത്. മൗറീഷ്യസ്, ഫിലിപ്പൈന്‍സ്, നേപ്പാള്‍, മെക്‌സികോ, ഇറാന്‍, ശ്രീലങ്ക, ഗ്രീസ്, എസ്റ്റോണിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളും നേരത്തെ കോവാക്‌സിന് അനുമതി നല്‍കിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതോടെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യാന്തര യാത്രകള്‍ക്കുള്ള തടസം നീങ്ങി. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ ഇതുവരെ കോവാക്‌സിന്‍ എടുത്തവരെ പല രാജ്യങ്ങളും 'അണ്‍ വാക്‌സിനേറ്റഡ്' ഗണത്തിലാണ് പെടുത്തിയിരുന്നത്. പല ഗള്‍ഫ് രാജ്യങ്ങളിലടക്കം പോകേണ്ടവര്‍ ഇതുമൂലം പ്രയാസം അനുഭവിച്ചിരുന്നു.

Related Articles
Next Story
Share it