ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന് ഇന്ത്യന്‍ നിര്‍മിത കൊവാക്‌സിന്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് ഏറെ ഫലപ്രദമാണ് ഇന്ത്യന്‍ നിര്‍മിത കൊവാക്‌സിന്‍ എന്ന് ഐ.സി.എം.ആര്‍. ബ്രിട്ടനില്‍ സ്ഥിരീകരിച്ച പുതിയ വകഭേദം കണ്ടെത്തിയവരില്‍ കൊവാക്‌സിന്‍ താരതമ്യേന മികച്ച ഫലം നല്‍കിയതായി ഐ.സി.എം.ആര്‍ വ്യക്തമാക്കി. ഭാരത് ബയോടെക് ആണ് കൊവാക്‌സിന്‍ നിര്‍മിക്കുന്നത്. പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച 26 പേരുടെ സാമ്പിള്‍ പരിശോധിച്ചാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയത്. ജനിതകമാറ്റം വന്ന കൊവിഡിന്റെ വകഭേദത്തിനെതിരേ കൊവാക്‌സിന്‍ ഫലപ്രദമായിരിക്കുമെന്ന് നേരത്തെ ഭാരത് ബയോടെക് ആത്മവിശ്വാസം […]

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് ഏറെ ഫലപ്രദമാണ് ഇന്ത്യന്‍ നിര്‍മിത കൊവാക്‌സിന്‍ എന്ന് ഐ.സി.എം.ആര്‍. ബ്രിട്ടനില്‍ സ്ഥിരീകരിച്ച പുതിയ വകഭേദം കണ്ടെത്തിയവരില്‍ കൊവാക്‌സിന്‍ താരതമ്യേന മികച്ച ഫലം നല്‍കിയതായി ഐ.സി.എം.ആര്‍ വ്യക്തമാക്കി. ഭാരത് ബയോടെക് ആണ് കൊവാക്‌സിന്‍ നിര്‍മിക്കുന്നത്.

പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച 26 പേരുടെ സാമ്പിള്‍ പരിശോധിച്ചാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയത്. ജനിതകമാറ്റം വന്ന കൊവിഡിന്റെ വകഭേദത്തിനെതിരേ കൊവാക്‌സിന്‍ ഫലപ്രദമായിരിക്കുമെന്ന് നേരത്തെ ഭാരത് ബയോടെക് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

യു.കെയില്‍നിന്ന് മടങ്ങിയെത്തിവരുടെ സാമ്പിളുകളില്‍നിന്ന് ജനിതകമാറ്റം വന്ന വൈറസ് വകഭേദത്തെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വിജയകരമായി കള്‍ച്ചര്‍ ചെയ്‌തെടുത്തതായി നേരത്തെ ഐ.സി.എം.ആര്‍ അറിയിച്ചിരുന്നു.

Related Articles
Next Story
Share it