റഹ്മാന്‍ തായലങ്ങാടിക്ക് ഹരിതം ചരിത്ര പഠന കേന്ദ്രത്തിന്റെ ആദരം
കണ്ണൂര്‍: പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചന്ദ്രികയുടെ മുന്‍ സബ് എഡിറ്ററും ഹരിതം ചരിത്ര പഠന കേന്ദ്രം ചെയര്‍മാനുമായ റഹ്മാന്‍ തായലങ്ങാടിയെ ഹരിതം ചരിത്ര പഠന കേന്ദ്രം പ്രവര്‍ത്തകര്‍ കാസര്‍കോട്ടെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.ഹരിതം ചരിത്ര പഠന കേന്ദ്രം സംഘടിപ്പിച്ച സി.എച്ച്. സ്മൃതിയോടനുബന്ധിച്ച് സി.എച്ച്. മുഹമ്മദ് കോയ സാഹിബിനെക്കുറിച്ച് പുസ്തകമെഴുതിയ ഗ്രന്ഥകാരന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സഞ്ചാര സാഹിത്യത്തെക്കുറിച്ച് ഗ്രന്ഥമെഴുതിയ റഹ്മാന്‍ തായലങ്ങാടിയെ ആദരിച്ചത്.മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി […]

കണ്ണൂര്‍: പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചന്ദ്രികയുടെ മുന്‍ സബ് എഡിറ്ററും ഹരിതം ചരിത്ര പഠന കേന്ദ്രം ചെയര്‍മാനുമായ റഹ്മാന്‍ തായലങ്ങാടിയെ ഹരിതം ചരിത്ര പഠന കേന്ദ്രം പ്രവര്‍ത്തകര്‍ കാസര്‍കോട്ടെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.
ഹരിതം ചരിത്ര പഠന കേന്ദ്രം സംഘടിപ്പിച്ച സി.എച്ച്. സ്മൃതിയോടനുബന്ധിച്ച് സി.എച്ച്. മുഹമ്മദ് കോയ സാഹിബിനെക്കുറിച്ച് പുസ്തകമെഴുതിയ ഗ്രന്ഥകാരന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സഞ്ചാര സാഹിത്യത്തെക്കുറിച്ച് ഗ്രന്ഥമെഴുതിയ റഹ്മാന്‍ തായലങ്ങാടിയെ ആദരിച്ചത്.
മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി പൊന്നാടയും ബഹുമതി പത്രവും സമ്മാനിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ അഷ്‌റഫ് ബംഗാളി മുഹല്ല, ജനറല്‍ കണ്‍വീനര്‍ ഒ.കെ. സമദ്, കണ്‍വീനര്‍ എസ്.എല്‍.പി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ സി.കെ.പി. റഹീസ്, അഡ്വ. എം.ടി.പി. അബ്ദുല്‍ കരീം, എ.കെ. ഇബ്രാഹിം, മഹമൂദ് മാട്ടൂല്‍ എന്നിവര്‍ സംബന്ധിച്ചു.