നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതോടെയാണ് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. ഹാജരാകാതിരിക്കുന്ന സമീപനങ്ങള്‍ വീണ്ടും വിചാരണ ശെവകിപ്പിക്കുമെന്നും, വിചാരണ വേഗം പൂര്‍ത്തികരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതാണെന്നും കോടതി വ്യക്തമാക്കി. സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മാപ്പുസാക്ഷിക്കെതിരെ ചൊവ്വാഴ്ച കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു. […]

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതോടെയാണ് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി.

ഹാജരാകാതിരിക്കുന്ന സമീപനങ്ങള്‍ വീണ്ടും വിചാരണ ശെവകിപ്പിക്കുമെന്നും, വിചാരണ വേഗം പൂര്‍ത്തികരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതാണെന്നും കോടതി വ്യക്തമാക്കി. സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മാപ്പുസാക്ഷിക്കെതിരെ ചൊവ്വാഴ്ച കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു.

എന്നാല്‍ വ്യാഴാഴ്ചയും ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാകുകയായിരുന്നു.

Related Articles
Next Story
Share it