കോഴിമുട്ട എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് വ്യാപാരിയില്‍ നിന്ന് 12 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ കൂടുതല്‍ അന്വേഷണത്തിന് കോടതി ഉത്തരവ്

കാസര്‍കോട്: തമിഴ്നാട്ടിലെ ഹാച്ചറിയില്‍ നിന്ന് കോഴിമുട്ട എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഡോറ ചിക്കന്‍ സ്ഥാപന ഉടമ കാസര്‍കോട് ബീച്ച് റോഡിലെ മുനീറിന്റെ പണമാണ് തട്ടിയെടുത്തത്. മുനീറിന്റെ പരാതിയില്‍ കോട്ടൂര്‍ ചേക്കോട്ടെ സി.കെ. നാരായണനെതിരെ(46) കാസര്‍കോട് പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം. മുനീറിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ഡ്രൈവറായിരുന്ന നാരായണന്‍ ഹാച്ചറിയില്‍ നിന്ന് മുട്ട […]

കാസര്‍കോട്: തമിഴ്നാട്ടിലെ ഹാച്ചറിയില്‍ നിന്ന് കോഴിമുട്ട എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഡോറ ചിക്കന്‍ സ്ഥാപന ഉടമ കാസര്‍കോട് ബീച്ച് റോഡിലെ മുനീറിന്റെ പണമാണ് തട്ടിയെടുത്തത്. മുനീറിന്റെ പരാതിയില്‍ കോട്ടൂര്‍ ചേക്കോട്ടെ സി.കെ. നാരായണനെതിരെ(46) കാസര്‍കോട് പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം. മുനീറിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ഡ്രൈവറായിരുന്ന നാരായണന്‍ ഹാച്ചറിയില്‍ നിന്ന് മുട്ട എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങുകയായിരുന്നു. പിന്നീട് ഈ പണവുമായി നാരായണന്‍ മുങ്ങുകയായിരുന്നു. ഒളിവിലായിരുന്ന നാരായണനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും പ്രതി റിമാണ്ടിലാവുകയും ചെയ്തു.
ഈ കേസില്‍ പൊലീസ് നേരത്തെ നടത്തിയ അന്വേഷണം അപര്യാപ്തമാണെന്ന് കണ്ടതിനാലാണ് കൂടുതല്‍ അന്വേഷണം നടത്തി തെളിവ് ശേഖരിക്കാന്‍ കോടതി ഉത്തരവിട്ടത്.

Related Articles
Next Story
Share it