യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. എല്‍ദോസ് പറയുന്നതെല്ലാം തെറ്റാണെന്നും പീഡനപരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരിക്കാനില്ലെന്നും പരാതിക്കാരി പറഞ്ഞു. സംസ്ഥാനം വിട്ട് പോകരുത്, ഫോണും പാസ്‌പോര്‍ട്ടും അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണം, സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ല, മറ്റന്നാള്‍ അന്വേഷണസംഘത്തിന് […]

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. എല്‍ദോസ് പറയുന്നതെല്ലാം തെറ്റാണെന്നും പീഡനപരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരിക്കാനില്ലെന്നും പരാതിക്കാരി പറഞ്ഞു. സംസ്ഥാനം വിട്ട് പോകരുത്, ഫോണും പാസ്‌പോര്‍ട്ടും അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണം, സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ല, മറ്റന്നാള്‍ അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകണം എന്നിങ്ങനെയാണ് ജാമ്യ ഉപാധികള്‍. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ പോകുകയായിരുന്നു. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ച് പീഡിപ്പിച്ചെന്നാണ് പേട്ട സ്വദേശിയായ യുവതി പരാതി നല്‍കിയത്. എല്‍ദോസിനു ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

Related Articles
Next Story
Share it