ഉഡുപ്പിയില്‍ കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ബന്ദികളാക്കിയ ശേഷം 71 പവന്‍ സ്വര്‍ണവും 15000 രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ക്ക് മൂന്നരവര്‍ഷം വീതം തടവ്

ഉഡുപ്പി: ഉഡുപ്പിയില്‍ കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ബന്ദികളാക്കിയ ശേഷം 71 പവന്‍ സ്വര്‍ണവും 15000 രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ മൂന്ന് പ്രതികളെ ജെഎംഎഫ്‌സി കോടതി മൂന്നരവര്‍ഷം വീതം തടവിനും 10,500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉഡുപ്പി മാറാളി സ്വദേശി ഉമാനാഥ ഷെട്ടി, ഹാസന്‍ സ്വദേശി സുനില്‍കുമാര്‍, മംഗളൂരു കണ്ഠവാര സ്വദേശി ആല്‍വിന്‍ പിന്റോ എന്ന സന്തോഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2002 ഡിസംബര്‍ 8ന് രാത്രി 9 മണിയോടെ ഉഡുപ്പി നാല്‍കൂര്‍ ഗ്രാമത്തിലെ മുദ്ദൂരിലുള്ള ബാലകൃഷ്ണ […]

ഉഡുപ്പി: ഉഡുപ്പിയില്‍ കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ബന്ദികളാക്കിയ ശേഷം 71 പവന്‍ സ്വര്‍ണവും 15000 രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ മൂന്ന് പ്രതികളെ ജെഎംഎഫ്‌സി കോടതി മൂന്നരവര്‍ഷം വീതം തടവിനും 10,500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉഡുപ്പി മാറാളി സ്വദേശി ഉമാനാഥ ഷെട്ടി, ഹാസന്‍ സ്വദേശി സുനില്‍കുമാര്‍, മംഗളൂരു കണ്ഠവാര സ്വദേശി ആല്‍വിന്‍ പിന്റോ എന്ന സന്തോഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2002 ഡിസംബര്‍ 8ന് രാത്രി 9 മണിയോടെ ഉഡുപ്പി നാല്‍കൂര്‍ ഗ്രാമത്തിലെ മുദ്ദൂരിലുള്ള ബാലകൃഷ്ണ വൈദ്യയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം ബാലകൃഷ്ണയെയും കുടുംബത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിടുകയും 15,000 രൂപയും 71 പവന്‍ സ്വര്‍ണവും അഞ്ച് മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ഹെബ്രി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന് ശേഷം പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മറ്റൊരു പ്രതിയായ ബംഗളൂരു മാര്‍ത്തഹള്ളിയിലെ പ്രസാദ് എന്ന ശ്രീധര്‍ ഇപ്പോഴും ഒളിവിലാണ്. മുതിര്‍ന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ബദരീനാഥും ജയന്തിയും പ്രോസിക്യൂഷന് വേണ്ടി വാദിച്ചു.

Related Articles
Next Story
Share it