കര്‍ണാടക മാണ്ഡ്യയില്‍ മസ്ജിദിന് തീവെച്ച കേസിലെ 28 പ്രതികളെ കോടതി വിട്ടയച്ചു

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ 15 വര്‍ഷം മുമ്പ് മസ്ജിദിന് തീവെച്ച കേസിലെ 28 പ്രതികളെ കോടതി വിട്ടയച്ചു. ജെഎംഎഫ്‌സി രണ്ടാം അഡീഷണല്‍ സിവില്‍ കോടതിയാണ് പ്രതികളെ വിട്ടയച്ചത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. 2007-ല്‍ മാണ്ഡ്യ ജില്ലയിലെ മദ്ദൂരിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരു സംഘം മസ്ജിദ് തകര്‍ക്കുകയും തീവെക്കുകയുമായിരുന്നു. സംഭവത്തില്‍ 47 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കി 28 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Related Articles
Next Story
Share it