ലൈറ്റ്, സൗണ്ട്‌സ് മേഖലയില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കോഴ്‌സുകള്‍ വേണം-കേരള സ്റ്റേറ്റ് ഹയര്‍ ഗൂഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: തൊഴിലാളി ക്ഷാമം നേരിടുന്ന പന്തല്‍, അലങ്കാര ലൈറ്റ്, സൗണ്ട് മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് ഹയര്‍ ഗൂഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പട്ടു. സംസ്ഥാന പ്രസിഡണ്ട് എ.പി അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ചിത്രരാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.മമ്മു ഹാജി, ടി.വി.ബാലന്‍, അഡ്വ.കെ.കെ.നാരായണന്‍, ജലാല്‍ മര്‍ത്തബ, പി.പ്രവീണ്‍ കുമാര്‍, ഷിബുസൈന്‍, സുരേഷ് വെള്ളിക്കോത്ത് പ്രസംഗിച്ചു.വാടക വിതരണ മേഖലയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുക, കാലവര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന പന്തല്‍ […]

കാഞ്ഞങ്ങാട്: തൊഴിലാളി ക്ഷാമം നേരിടുന്ന പന്തല്‍, അലങ്കാര ലൈറ്റ്, സൗണ്ട് മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് ഹയര്‍ ഗൂഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പട്ടു. സംസ്ഥാന പ്രസിഡണ്ട് എ.പി അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ചിത്രരാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.മമ്മു ഹാജി, ടി.വി.ബാലന്‍, അഡ്വ.കെ.കെ.നാരായണന്‍, ജലാല്‍ മര്‍ത്തബ, പി.പ്രവീണ്‍ കുമാര്‍, ഷിബുസൈന്‍, സുരേഷ് വെള്ളിക്കോത്ത് പ്രസംഗിച്ചു.
വാടക വിതരണ മേഖലയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുക, കാലവര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന പന്തല്‍ ലൈറ്റ്, സൗണ്ട്‌സ് സാധനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിയമ നിര്‍മാണം നടത്തുക, വാടക സാധനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇന്‍ഷുറന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പ്രസിഡണ്ടായി സുരേന്ദ്രന്‍ ബിന്ദുവിനെയും ജനറല്‍ സെക്രട്ടറിയായി കെ.വി.ഷിബുവിനെയും തിരഞ്ഞെടുത്തു. എസ്.എസ് ഹംസയാണ് ട്രഷറര്‍.

Related Articles
Next Story
Share it