ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യകിറ്റുകളില്ല, പകരം 7 മാസത്തെ ഭക്ഷ്യവിഹിതത്തിന്റെ കൂപ്പണ്‍ നല്‍കും; സപ്ലൈകോയില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാം
തിരുവനന്തപുരം: ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യില്ല. പകരം കൂപ്പണ്‍ നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൂപ്പണുമായി സപ്ലൈകോയില്‍ ചെന്നാല്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാവുന്നതാണ്. റേഷന്‍ കാര്‍ഡുടമകള്‍ക്കായി ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കിറ്റ് കൂടി തയ്യാറാക്കാന്‍ പ്രയാസമുണ്ടെന്ന് സപ്ലൈകോ അറിയിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2020 സെപ്റ്റംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഏഴ് മാസത്തെ ഭക്ഷ്യവിഹിതമാണ് കൂപ്പണുകളായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 27 […]

തിരുവനന്തപുരം: ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യില്ല. പകരം കൂപ്പണ്‍ നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൂപ്പണുമായി സപ്ലൈകോയില്‍ ചെന്നാല്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാവുന്നതാണ്. റേഷന്‍ കാര്‍ഡുടമകള്‍ക്കായി ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കിറ്റ് കൂടി തയ്യാറാക്കാന്‍ പ്രയാസമുണ്ടെന്ന് സപ്ലൈകോ അറിയിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
2020 സെപ്റ്റംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഏഴ് മാസത്തെ ഭക്ഷ്യവിഹിതമാണ് കൂപ്പണുകളായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 27 ലക്ഷത്തിലധികം കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കും. സപ്ലൈകോയുമായുള്ള ധാരണ പ്രകാരം കൂപ്പണ്‍ തുകയുടെ 4.07% മുതല്‍ 4.87% വരെ തുകയ്ക്ക് കൂടി ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രീ പ്രൈമറി, പ്രൈമറി കുട്ടികള്‍ക്കുള്ള ഭക്ഷ്യ അലവന്‍സ് 300 രൂപയായി ഉയര്‍ന്നു. അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുടെ സാധനങ്ങളാണ് ലഭിക്കുക.