കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കുന്നതിനെ ചൊല്ലി കുടുംബകലഹം; പിണങ്ങിപ്പോകാന്‍ ഭര്‍ത്താവ് ഒരുങ്ങുന്നതിനിടെ ഭാര്യ ജീവനൊടുക്കി

ബൈന്തൂര്‍: കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കുടുംബകലഹത്തിനും ഒടുവില്‍ ആത്മഹത്യക്കും കാരണമായി. കല്‍ത്തോഡ് നീര്‍ക്കുലി ഹൗസിലെ സുരേന്ദ്ര ഷെട്ടിയുടെ മകള്‍ സുസ്മിത (35)യാണ് ജീവനൊടുക്കിയത്. ഭര്‍ത്താവ് വിജയ് ഷെട്ടി മുംബൈയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ്. നീണ്ട ലോക്ക്ഡൗണ്‍ കാരണം വിജയ് നാട്ടിലേക്ക് തിരിച്ചെത്തി. ഇതിനിടെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നതിനെ ചൊല്ലി വിജയ് ഷെട്ടിയും സുസ്മിതയും തമ്മില്‍ കലഹിക്കുന്നത് പതിവായി. ബുധനാഴ്ച രാത്രിയും ഫോണിനെ ചൊല്ലി ദമ്പതികള്‍ കലഹിച്ചു. ഇതോടെ വിജയ് ഷെട്ടി പിണങ്ങി […]

ബൈന്തൂര്‍: കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കുടുംബകലഹത്തിനും ഒടുവില്‍ ആത്മഹത്യക്കും കാരണമായി. കല്‍ത്തോഡ് നീര്‍ക്കുലി ഹൗസിലെ സുരേന്ദ്ര ഷെട്ടിയുടെ മകള്‍ സുസ്മിത (35)യാണ് ജീവനൊടുക്കിയത്. ഭര്‍ത്താവ് വിജയ് ഷെട്ടി മുംബൈയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ്. നീണ്ട ലോക്ക്ഡൗണ്‍ കാരണം വിജയ് നാട്ടിലേക്ക് തിരിച്ചെത്തി. ഇതിനിടെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നതിനെ ചൊല്ലി വിജയ് ഷെട്ടിയും സുസ്മിതയും തമ്മില്‍ കലഹിക്കുന്നത് പതിവായി. ബുധനാഴ്ച രാത്രിയും ഫോണിനെ ചൊല്ലി ദമ്പതികള്‍ കലഹിച്ചു. ഇതോടെ വിജയ് ഷെട്ടി പിണങ്ങി മുംബൈയിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെ സുസ്മിത മുറിയില്‍ കയറി വാതിലടക്കുകയും സീലിങ്ങ് ഫാനില്‍ തൂങ്ങിമരിക്കുകയുമായിരുന്നു.

Related Articles
Next Story
Share it