ക്ഷേത്രങ്ങളും വീടുകളും കടകളും കേന്ദ്രീകരിച്ച് കവര്‍ച്ച പതിവാക്കിയ ദമ്പതികള്‍ അറസ്റ്റില്‍; നാല് ലക്ഷം രൂപയുടെ കവര്‍ച്ചാമുതലുകള്‍ പിടികൂടി

മംഗളൂരു: ക്ഷേത്രങ്ങളും വീടുകളും കടകളും കേന്ദ്രീകരിച്ച് കവര്‍ച്ച പതിവാക്കിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് നായിക് എന്ന രാജു പമുടി (42), ഭാര്യ പത്മ പമുടി (37) എന്നിവരെയാണ് മുല്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് നാല് ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടികൂടി. മഞ്ചി, മണിപ്പാല്‍, തീരദേശ കര്‍ണാടക എന്നിവിടങ്ങളില്‍ താമസിച്ചാണ് ദമ്പതികള്‍ കവര്‍ച്ച പതിവാക്കിയിരുന്നത്. ധാര്‍വാഡിലെ ജനത കോളനിയില്‍ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മുല്‍ക്കിയിലെ സോമസുന്ദര്‍ അഞ്ചന്‍, ഹസനബ്ബ എന്നിവരുടെ വീടുകളിലും […]

മംഗളൂരു: ക്ഷേത്രങ്ങളും വീടുകളും കടകളും കേന്ദ്രീകരിച്ച് കവര്‍ച്ച പതിവാക്കിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് നായിക് എന്ന രാജു പമുടി (42), ഭാര്യ പത്മ പമുടി (37) എന്നിവരെയാണ് മുല്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് നാല് ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടികൂടി.
മഞ്ചി, മണിപ്പാല്‍, തീരദേശ കര്‍ണാടക എന്നിവിടങ്ങളില്‍ താമസിച്ചാണ് ദമ്പതികള്‍ കവര്‍ച്ച പതിവാക്കിയിരുന്നത്. ധാര്‍വാഡിലെ ജനത കോളനിയില്‍ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുല്‍ക്കിയിലെ സോമസുന്ദര്‍ അഞ്ചന്‍, ഹസനബ്ബ എന്നിവരുടെ വീടുകളിലും മുല്‍ക്കിയിലെ പ്രകാശ് ജ്വല്ലറി, മാരിയമ്മ ക്ഷേത്രം, മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലും രണ്ടുപേരും മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 62 ഗ്രാം സ്വര്‍ണാഭരണങ്ങളും രണ്ടര കിലോ വെള്ളി ആഭരണങ്ങളുമടക്കം നാല് ലക്ഷം രൂപയുടെ മുതലുകള്‍ ഇവരില്‍ നിന്ന ് കണ്ടെടുക്കുകയായിരുന്നു.
സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ബെല്ലിയപ്പയുടെ നേതൃത്വത്തിലാണ് രാജുവിനെയും പത്മയെയും അറസ്റ്റ് ചെയ്തത്. പൊലീസ് കമ്മീഷണര്‍ വികാസ് കുമാര്‍, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍മാരായ ഹരിറാം ശങ്കര്‍, വിനയ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.

Related Articles
Next Story
Share it