കോവിഡ് ബാധിച്ച മംഗളൂരുവിലെ ദമ്പതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആത്മഹത്യാസന്ദേശമയച്ചു; പൊലീസ് കുതിച്ചെത്തിയപ്പോള്‍ കണ്ടത് ഇരുവരുടേയും മൃതദേഹങ്ങള്‍

മംഗളൂരു: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായ ദമ്പതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആത്മഹത്യാസന്ദേശമയച്ചു. പൊലീസ് കുതിച്ചെത്തിയപ്പോഴേക്കും ഇരുവരും ജീവനൊടുക്കി. മംഗളൂരു സൂറത്കല്‍ ബൈക്കംപടിയിലെ രമേശ് (40), ഭാര്യ ഗുണ ആര്‍ സുവര്‍ണ (35) എന്നിവരെ ബൈക്കംപടിയിലെ അപ്പാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രമേശിന്റെ ഭാര്യ ഗുണ സുവര്‍ണ പ്രമേഹരോഗി കൂടിയായിരുന്നു. ഒരാഴ്ച മുമ്പാണ് ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രമേശും ഗുണയും സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാറിന് മൊബൈലിലൂടെ അയച്ച ശബ്ദ സന്ദേശത്തില്‍ കോവിഡ് […]

മംഗളൂരു: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായ ദമ്പതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആത്മഹത്യാസന്ദേശമയച്ചു. പൊലീസ് കുതിച്ചെത്തിയപ്പോഴേക്കും ഇരുവരും ജീവനൊടുക്കി. മംഗളൂരു സൂറത്കല്‍ ബൈക്കംപടിയിലെ രമേശ് (40), ഭാര്യ ഗുണ ആര്‍ സുവര്‍ണ (35) എന്നിവരെ ബൈക്കംപടിയിലെ അപ്പാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രമേശിന്റെ ഭാര്യ ഗുണ സുവര്‍ണ പ്രമേഹരോഗി കൂടിയായിരുന്നു. ഒരാഴ്ച മുമ്പാണ് ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രമേശും ഗുണയും സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാറിന് മൊബൈലിലൂടെ അയച്ച ശബ്ദ സന്ദേശത്തില്‍ കോവിഡ് ബാധിച്ചതിനാല്‍ തങ്ങള്‍ ആശങ്കയിലാണെന്നും ആത്മഹത്യ ചെയ്യുകയാണെന്നും അറിയിച്ചു. ആത്മഹത്യ ചെയ്യരുതെന്ന് ശബ്ദസന്ദേശത്തിലൂടെ മറുപടി നല്‍കിയ പൊലീസ് കമ്മീഷണര്‍ ദമ്പതികളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇടപെടണമെന്ന് നവമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതിനിടയില്‍ പൊലീസ് അപ്പാര്‍ട്ട്മെന്റിലെത്തിയെങ്കിലും ദമ്പതികളുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. സൂറത്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it