കുടകില്‍ ഭാര്യയെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

മടിക്കേരി: തെക്കന്‍ കുടകിലെ കക്കോട്ടുപറമ്പ് നാല്‍കേരി ഗ്രാമത്തില്‍ ഭാര്യയെ ഭര്‍ത്താവ് ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഫാം ഹൗസില്‍ താമസിച്ചിരുന്ന സുമിത്ര(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഭര്‍ത്താവ് ചോമച്ചിറ ലാവയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കുടുംബവഴക്കിനെ തുടര്‍ന്ന് ലാവ സുമിത്രയെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം മറ്റൊരു മുറിയില്‍ പോയി ഉറങ്ങുകയായിരുന്നു. രാവിലെ തൊഴിലാളികള്‍ വന്ന് നോക്കിയപ്പോള്‍ സുമിത്രയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതേക്കുറിച്ച് ലാവയോട് ചോദിച്ചപ്പോഴുണ്ടായ പെരുമാറ്റത്തില്‍ […]

മടിക്കേരി: തെക്കന്‍ കുടകിലെ കക്കോട്ടുപറമ്പ് നാല്‍കേരി ഗ്രാമത്തില്‍ ഭാര്യയെ ഭര്‍ത്താവ് ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഫാം ഹൗസില്‍ താമസിച്ചിരുന്ന സുമിത്ര(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഭര്‍ത്താവ് ചോമച്ചിറ ലാവയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കുടുംബവഴക്കിനെ തുടര്‍ന്ന് ലാവ സുമിത്രയെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം മറ്റൊരു മുറിയില്‍ പോയി ഉറങ്ങുകയായിരുന്നു. രാവിലെ തൊഴിലാളികള്‍ വന്ന് നോക്കിയപ്പോള്‍ സുമിത്രയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതേക്കുറിച്ച് ലാവയോട് ചോദിച്ചപ്പോഴുണ്ടായ പെരുമാറ്റത്തില്‍ സംശയം തോന്നിയ തൊഴിലാളികള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ലാവയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മ കൊല്ലപ്പെടുകയും അച്ഛന്‍ അറസ്റ്റിലാവുകയും ചെയ്തതോടെ രണ്ടര വയസുകാരനും ആറ് മാസം പ്രായമുള്ള പെണ്‍കുട്ടിയും അനാഥരായി.

Related Articles
Next Story
Share it