കര്‍ണാടക തുംകൂറില്‍ ദമ്പതികളും മൂന്ന് മക്കളും തൂങ്ങിമരിച്ച നിലയില്‍

തുംകൂര്‍: കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ ദമ്പതികളെയും മൂന്ന് മക്കളെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കച്ചവടക്കാരനായ ഗരീബ് സാബ് (36), ഭാര്യ സുമയ്യ (32), മകള്‍ ഹാജിറ (14), മക്കളായ മുഹമ്മദ് ഷബാന്‍ (10), മുഹമ്മദ് മുനീര്‍ (8) എന്നിവരെയാണ് ഞായറാഴ്ച രാത്രി തുംകൂര്‍ സദാശിവനഗറിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കലന്തര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഭീഷണിയും മര്‍ദനവുമാണ് അഞ്ചംഗകുടുംബത്തിന്റെ മരണകാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഗരീബ് സാബ് […]

തുംകൂര്‍: കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ ദമ്പതികളെയും മൂന്ന് മക്കളെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കച്ചവടക്കാരനായ ഗരീബ് സാബ് (36), ഭാര്യ സുമയ്യ (32), മകള്‍ ഹാജിറ (14), മക്കളായ മുഹമ്മദ് ഷബാന്‍ (10), മുഹമ്മദ് മുനീര്‍ (8) എന്നിവരെയാണ് ഞായറാഴ്ച രാത്രി തുംകൂര്‍ സദാശിവനഗറിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കലന്തര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഭീഷണിയും മര്‍ദനവുമാണ് അഞ്ചംഗകുടുംബത്തിന്റെ മരണകാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഗരീബ് സാബ് ഒന്നരലക്ഷം രൂപ കലന്തറിന് നല്‍കാനുണ്ട്. ഈ പണം നല്‍കാന്‍ വൈകുന്നതിന്റെ പേരില്‍ കന്തര്‍ ഗരീബ് സാബിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ഗരീബ് സാബ് രണ്ട് പേജുള്ള മരണക്കുറിപ്പ് എഴുതിയിരുന്നു. മരിക്കുന്നതിന് മുമ്പ് മുമ്പ് വീഡിയോയും ചെയ്തിട്ടുണ്ട്. അതേ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന കലന്തറും കുടുംബാംഗങ്ങളും എങ്ങനെയാണ് തന്റെ കുടുംബത്തെ പീഡിപ്പിക്കുന്നതെന്ന് വീഡിയോയില്‍ വിശദീകരിച്ചു.

Related Articles
Next Story
Share it