ഫാസിസ്റ്റ് ഭരണത്തില്‍ രാജ്യം ഗുരുതര ഭീഷണി നേരിടുന്നു-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

കാസര്‍കോട്: ഫാസിസത്തിനെതിരെ കഴിഞ്ഞ കാലങ്ങളില്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ സമയാസമയങ്ങളില്‍ ഉത്തരവാദിത്വം നിര്‍വഹിക്കാത്തതും വര്‍ഗീയശക്തികള്‍ വിഷയങ്ങള്‍ ഹൈജാക്ക് ചെയ്തത് കൊണ്ടും സമകാലിക ഇന്ത്യ വലിയ ഗുരുതരാവസ്ഥയിലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പിന്നോക്കക്കാരെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ കാസര്‍കോട്-ഉദുമ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി കാസര്‍കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര, ജില്ലാ ഖജാഞ്ചി ഹാഷിഫ്. […]

കാസര്‍കോട്: ഫാസിസത്തിനെതിരെ കഴിഞ്ഞ കാലങ്ങളില്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ സമയാസമയങ്ങളില്‍ ഉത്തരവാദിത്വം നിര്‍വഹിക്കാത്തതും വര്‍ഗീയശക്തികള്‍ വിഷയങ്ങള്‍ ഹൈജാക്ക് ചെയ്തത് കൊണ്ടും സമകാലിക ഇന്ത്യ വലിയ ഗുരുതരാവസ്ഥയിലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പിന്നോക്കക്കാരെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ കാസര്‍കോട്-ഉദുമ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി കാസര്‍കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര, ജില്ലാ ഖജാഞ്ചി ഹാഷിഫ്. ടി.ഐ, ഫൈസല്‍ കോളിയടുക്കം, മുഹമ്മദ് കരിമ്പളം, അന്‍വര്‍ കല്ലങ്കൈ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ എ.എച്ച്, ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മൂസ ഇച്ചിലങ്കാല്‍, സഫ്ര ശംസു, എസ്.ഡി.ടി.യു ജില്ലാ പ്രസിഡണ്ട് സകരിയ്യ കുന്നില്‍, നജ്മ റഷീദ്, സാജിദ് മുക്കുന്നോത്ത് സംബന്ധിച്ചു.

Related Articles
Next Story
Share it