മെയ് നാല് വരെ ഒരു ഒരുതരത്തിലുമുള്ള കൂടിച്ചേരലുകളും പാടില്ല; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി. ഒരു തരത്തിലുള്ള കൂടിച്ചേരലുകളും നടക്കാതിരിക്കാന്‍ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നിര്‍ദേശം. കോവിഡ് പ്രോട്ടോക്കോള്‍ […]

തിരുവനന്തപുരം: ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി. ഒരു തരത്തിലുള്ള കൂടിച്ചേരലുകളും നടക്കാതിരിക്കാന്‍ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നിര്‍ദേശം.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഇത്തരം കൂടിച്ചേരലുകളോ ആഘോഷമോ ഉണ്ടാകരുതെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏപ്രില്‍ 27 ലെയും സംസ്ഥാന സര്‍ക്കാരിന്റെ ഏപ്രില്‍ 26ലെ ഉത്തരവ് പ്രകാരവുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും രാഷ്ട്രീയ കക്ഷികളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ദേശം പാലിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരവും ദുരന്ത നിവാരണ ആക്ട് പ്രകാരവും മറ്റ് ബാധകമായ നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഈ വിധി പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നെന്ന് ഉറപ്പാക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്.

Related Articles
Next Story
Share it