അമ്പലത്തറ ഗുരുപുരത്തെ വീട്ടില്‍ കണ്ടെത്തിയത് 7 കോടിയോളം രൂപയുടെ കള്ളനോട്ടുകള്‍; അന്വേഷണം തുടങ്ങി
കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയത് 2000 രൂപയുടെ കള്ളനോട്ടുകളെന്ന് പൊലീസ്. ഇന്നലെ സന്ധ്യയോടെ ഗുരുപരം പെട്രോള്‍ പമ്പിന് പിറകിലെ അമ്പലത്തറ സ്വദേശി ബാബുരാജ് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നാണ് ഏഴ് കോടിലധികം വരുന്ന രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്. അബ്ദുല്‍ റസാക്ക് എന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ചവരെ അബ്ദുല്‍ റസാക്ക് ഇവിടെയുണ്ടായിരുന്നു. പിന്നീട് സ്ഥലം വിട്ടതായി സംശയിക്കുന്നു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വീടും പരിസരവും കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. […]

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയത് 2000 രൂപയുടെ കള്ളനോട്ടുകളെന്ന് പൊലീസ്. ഇന്നലെ സന്ധ്യയോടെ ഗുരുപരം പെട്രോള്‍ പമ്പിന് പിറകിലെ അമ്പലത്തറ സ്വദേശി ബാബുരാജ് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നാണ് ഏഴ് കോടിലധികം വരുന്ന രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്. അബ്ദുല്‍ റസാക്ക് എന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ചവരെ അബ്ദുല്‍ റസാക്ക് ഇവിടെയുണ്ടായിരുന്നു. പിന്നീട് സ്ഥലം വിട്ടതായി സംശയിക്കുന്നു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വീടും പരിസരവും കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഇവിടെ ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം നോട്ടുകെട്ടുകള്‍ സൂക്ഷിച്ച കാര്യം ഉറപ്പാക്കിയ ശേഷം ഉടമയുടെ സഹായത്തോടെ വീട് തുറക്കുകയായിരുന്നു. പൂജാമുറിയിലാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ച നിലയില്‍ കണ്ടത്. നോട്ടുകെട്ടുകള്‍ കണ്ടെത്തിയ പൊലീസ് സംഘത്തിന് ഇന്ന് ഉച്ചവരെയും നോട്ടുകള്‍ എണ്ണി തീര്‍ക്കാനായില്ല. ഇന്നലെ രാത്രി എട്ടര എട്ടര മുതലാണ് 15ലേറെ പൊലീസുകാര്‍ നോട്ടുകള്‍ എണ്ണാന്‍ തുടങ്ങിയത്. അതേസമയം വിപണിയില്‍ നിന്നും പിന്‍വലിച്ച 2000 രൂപയുടെ കള്ളനോട്ടുകള്‍ എന്തിനാണ് സൂക്ഷിച്ചു വെച്ചതെന്നും വ്യക്തമാകുന്നില്ല. അബ്ദുല്‍ റസാക്ക് ഗുരുപുരത്തെ ഒരു വ്യാപാരിയില്‍ നിന്നും കാര്‍ വാങ്ങിയിരുന്നു. ഇതിന്റെ പൈസ നല്‍കിയില്ല. ഈ കാറുമായാണ് അബ്ദുറസാക്ക് കഴിഞ്ഞ ദിവസം പോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം ഒരുമാസം മുമ്പ് തന്നെ ബേക്കല്‍, അമ്പലത്തറ ഭാഗങ്ങളില്‍ വ്യാജ നോട്ടുകള്‍ വ്യാപകമായി ഇറങ്ങിയിട്ടുണ്ടെന്ന വിവരമുണ്ടായിരുന്നു. ഗുരുപുരത്തെ വീട്ടില്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചതായാണ് വിവരം. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഓരോ നോട്ടുകളുടെയും നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതിനാലാണ് നടപടികള്‍ നീണ്ടുപോകുന്നത്. മൊത്തം സംഖ്യ എത്രയാണെന്ന് തിട്ടപ്പെടുത്താത്തതിനാല്‍ പ്രഥമ വിവര റിപ്പോര്‍ട്ടും ഉച്ചവരെ തയ്യാറാക്കാനായില്ല.