കള്ളനോട്ട്: പ്രതികളെ ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട്ട് എത്തിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്തെ വീട്ടില്‍ കള്ളനോട്ട് സൂക്ഷിച്ച സംഭവമായി ബന്ധപ്പെട്ട് വയനാട് ബത്തേരിയില്‍ കസ്റ്റഡിയിലായ രണ്ടുപേരെ ഇന്ന് പുലര്‍ച്ചയോടെ കാഞ്ഞങ്ങാട്ടെത്തിച്ചു. ഗുരുപുരത്തെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അബ്ദുല്‍ റസാഖ് (51), പള്ളിക്കര മൗവ്വല്‍ പരങ്ങാനം വീട്ടില്‍ സുലൈമാന്‍ (51) എന്നിവരെ അമ്പലത്തറ പൊലീസാണ് കാഞ്ഞങ്ങാട് കൊണ്ടുവന്നത്. ബത്തേരി പഴുപ്പത്തൂരിലെ ഹോം സ്റ്റേയില്‍ നിന്നാണ് ഇന്നലെ ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഉച്ചവരെ അബ്ദുല്‍ റസാഖ് ഗുരുപുരത്തെ വീട്ടിലുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്തെ […]

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്തെ വീട്ടില്‍ കള്ളനോട്ട് സൂക്ഷിച്ച സംഭവമായി ബന്ധപ്പെട്ട് വയനാട് ബത്തേരിയില്‍ കസ്റ്റഡിയിലായ രണ്ടുപേരെ ഇന്ന് പുലര്‍ച്ചയോടെ കാഞ്ഞങ്ങാട്ടെത്തിച്ചു. ഗുരുപുരത്തെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അബ്ദുല്‍ റസാഖ് (51), പള്ളിക്കര മൗവ്വല്‍ പരങ്ങാനം വീട്ടില്‍ സുലൈമാന്‍ (51) എന്നിവരെ അമ്പലത്തറ പൊലീസാണ് കാഞ്ഞങ്ങാട് കൊണ്ടുവന്നത്. ബത്തേരി പഴുപ്പത്തൂരിലെ ഹോം സ്റ്റേയില്‍ നിന്നാണ് ഇന്നലെ ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഉച്ചവരെ അബ്ദുല്‍ റസാഖ് ഗുരുപുരത്തെ വീട്ടിലുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്തെ ഒരു വ്യാപാരിയില്‍ നിന്ന് വാങ്ങിയ കാറുമായാണ് കടന്നു കളഞ്ഞത്. പ്രദേശത്തെ പൊലീസ് നിരീക്ഷണം മണത്തറിഞ്ഞാണ് സ്ഥലം വിട്ടതെന്ന് സംശയിക്കുന്നു. തിടുക്കത്തിലുള്ള യാത്രയ്ക്കിടയില്‍ നോട്ടുകെട്ടുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാന്‍ സമയം കിട്ടാതിരുന്നതായും സംശയിക്കുന്നു. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്തതിനുശേഷം മാത്രമേ ഉറവിടം സംബന്ധിച്ച് വിവരം ലഭിക്കുകയുള്ളൂ. അതേസമയം ഇപ്പോഴും വിപണിയില്‍ നിന്നും പിന്‍വലിച്ച 2,000 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ നേരിട്ടെടുക്കുന്നുണ്ട്. ഇതിന്റെ മറവില്‍ സ്വാധീനത്താല്‍ കള്ളനോട്ടുകള്‍ ആര്‍.ബി.ഐയിലെത്തിച്ച് പകരം പണം തട്ടിയെടുക്കാന്‍ ശ്രമമുണ്ടയോയെന്ന സംശയവും ഉയരുന്നുണ്ട്. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷിന്റെ നേതൃത്വത്തിലാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്.

Related Articles
Next Story
Share it