കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവം; അന്വേഷണം കാസര്‍കോട്ടേക്കും
കാസര്‍കോട്: കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചു. കാസര്‍കോട്ടെ കള്ളനോട്ട് വിതരണക്കാരായ ചിലര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. കണ്ണൂര്‍ കള്ളനോട്ട് കേസില്‍ പയ്യന്നൂര്‍ സ്വദേശി ഷിജു (36), പാടിയോട്ടുചാല്‍ സ്വദേശിനി പി.പി. ശോഭ (45) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച കണ്ണൂര്‍ തെക്കി ബസാറിലെ ബാറില്‍ മദ്യപിച്ച ശേഷം ബില്ലടക്കാന്‍ പ്രവാസിയായ ഷിജു നല്‍കിയത് കള്ളനോട്ടാണ്. 2,562 രൂപയായിരുന്നു ബില്‍തുക. ഷിജു 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയും […]

കാസര്‍കോട്: കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചു. കാസര്‍കോട്ടെ കള്ളനോട്ട് വിതരണക്കാരായ ചിലര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. കണ്ണൂര്‍ കള്ളനോട്ട് കേസില്‍ പയ്യന്നൂര്‍ സ്വദേശി ഷിജു (36), പാടിയോട്ടുചാല്‍ സ്വദേശിനി പി.പി. ശോഭ (45) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച കണ്ണൂര്‍ തെക്കി ബസാറിലെ ബാറില്‍ മദ്യപിച്ച ശേഷം ബില്ലടക്കാന്‍ പ്രവാസിയായ ഷിജു നല്‍കിയത് കള്ളനോട്ടാണ്. 2,562 രൂപയായിരുന്നു ബില്‍തുക. ഷിജു 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയും ബില്‍ ഫോള്‍ഡറില്‍ വെച്ച് സ്ഥലം വിടുകയാണുണ്ടായത്. ബാര്‍ ജീവനക്കാരന്‍ മനു കുര്യന്‍ മാത്യു നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം നടത്തിയ പരിശോധനയില്‍ തൊട്ടടുത്തുള്ള ബാറില്‍ നിന്നാണ് ഷിജു പിടിയിലായത്. 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും പിടികൂടി. പി.പി ശോഭയാണ് തനിക്ക് കള്ളനോട്ടുകള്‍ കൈമാറിയതെന്നാണ് ഷിജു പൊലീസിനോട് വെളിപ്പെടുത്തി. അതിനിടെ ശോഭ കഴിഞ്ഞ ദിവസം പാടിയോട്ടുചാലിലെ പെട്രോള്‍ പമ്പില്‍ നിന്ന് വാഹനത്തില്‍ ഇന്ധനം നിറച്ച ശേഷം നല്‍കിയത് 500 രൂപയുടെ കള്ളനോട്ടാണ്. പമ്പ് ജീവനക്കാരന്‍ സംശയം തോന്നി വിവരം പൊലീസിലറിയിച്ചു. ചീമേനി പൊലീസ് ശോഭയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കണ്ണൂരിലെ കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. ഇതോടെ ശോഭയെ കണ്ണൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. ശോഭയുടെ പാടിയോട്ടുചാലിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ കള്ളനോട്ടും നിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളും കണ്ടെടുത്തു. കിടപ്പുമുറിയിലുണ്ടായിരുന്ന പ്രിന്ററും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശോഭക്ക് കാസര്‍കോട് ജില്ലയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് സംഘവുമായി ശോഭക്ക് ബന്ധമുണ്ടെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.